പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല; കൈതപ്പുഴക്കാര്‍ നടക്കാൻ പോലുമാവാത്ത റോഡ് മാത്രം ബാക്കി

ഈ കാലയളവിൽ ഇവിടെ നിരവധി ജന പ്രതിനിധികൾ മാറി മാറി വന്നെങ്കിലും ഈ റോഡ് കൂടുതൽ നശിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.  ഇത് കാരണം ഇവിടെ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. മഴക്കാലമായാൽ ഇവിടുത്തെ പല റോഡുകളും വെള്ളക്കെട്ടിലാകും.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Jun 12, 2022, 01:42 PM IST
  • മയ്യനാട് പഞ്ചായത്തിലെ റോഡ് ഈ അവസ്ഥയിലായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു.
  • ഓട നിർമ്മിക്കും എന്ന് പറഞ്ഞ അധിക്യതരുടെ വാക്കുകൾ പഴംകഥകൾ മാത്രമായി മാറി.
  • സഞ്ചരിക്കാൻ നല്ല ഒരു റോഡെന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്.
പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല; കൈതപ്പുഴക്കാര്‍ നടക്കാൻ പോലുമാവാത്ത റോഡ് മാത്രം ബാക്കി

കൊല്ലം: കൊല്ലം ജില്ലയില്‍ മയ്യനാട് പഞ്ചായത്തിലെ കൈതപ്പുഴയിലെ ജനങ്ങൾ ഇന്നും തീരാദുഖത്തിലാണ്. ജന പ്രതിനിധകൾ പലരും മാറി മാറി വന്നിട്ടും സഞ്ചരിക്കാൻ നല്ലൊരു റോഡ് ഇല്ലാത്തതാണ് ഇവിടെ ഉള്ളവരെ കണ്ണീരിലാഴ്ത്തുന്നത്. മയ്യനാട് പഞ്ചായത്തിലെ റോഡ് ഈ അവസ്ഥയിലായിട്ട് വർഷങ്ങൾ പലത് കഴിഞ്ഞു.

ഈ കാലയളവിൽ ഇവിടെ നിരവധി ജന പ്രതിനിധികൾ മാറി മാറി വന്നെങ്കിലും ഈ റോഡ് കൂടുതൽ നശിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല.  ഇത് കാരണം ഇവിടെ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. മഴക്കാലമായാൽ ഇവിടുത്തെ പല റോഡുകളും വെള്ളക്കെട്ടിലാകും. വെള്ളം ഒഴുകി പോകേണ്ട സ്ഥലങ്ങളിൽ ഓട നിർമ്മിക്കും എന്ന് പറഞ്ഞ അധിക്യതരുടെ വാക്കുകൾ പഴംകഥകൾ മാത്രമായി മാറി. 

Read Also: യൂറോപ്പിന്റെ ഗാഗ് ഫ്രൂട്ട് വേണോ? ഇനി വൈക്കത്തിന്റെ കായൽക്കരയിലുമുണ്ടാകും ഗാഗ് ഫ്രൂട്ട്

ദിനവും വെള്ളത്തിൽ ചവിട്ടി നടന്ന പലർക്കും പല വിധ അസുഖങ്ങളും പിടിപെട്ടു. കാരിക്കുഴിയിൽ നിന്നും കൈതപ്പുഴയിലേക്കുള്ള യാത്ര വളരെ ദുർഘടം പിടിച്ചതാണ്. ഇതുവഴി ദിവസവും സഞ്ചരിച്ച വാഹനങ്ങൾ പലതും നശിച്ചു. ജനങ്ങൾ പലരും രോഗികൾ ആയി മാറി. അടിയന്തര ഘട്ടത്തിൽ ഇവിടെക്ക് എത്തിചേരേണ്ട വാഹനങ്ങൾ പൊലും അധികം സമയമെടുത്താണ് എത്തുന്നത്. 

തങ്ങളുടെ ദുരിത ജീവിതത്തെപ്പറ്റി ഇവിടെയുള്ളവർ അധികാരികളൊട് പല തവണ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും യാതൊരു പരിഹാരവും ആരും നൽകിയില്ല. മാസങ്ങളും, വർഷങ്ങളും നിരവധി കടന്ന്പൊയി. പക്ഷെ ഇന്നും കൈതപ്പുഴ നിവാസികളുടെ സഞ്ചരിക്കാൻ നല്ല ഒരു റോഡെന്ന സ്വപ്നം സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News