Kannur Bike Accident: നിർത്തിയിട്ട കാറിന് പിന്നിൽ ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ ബൈക്ക് നിർത്തിയിട്ടിരുന്ന കാറിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.  

Written by - Zee Malayalam News Desk | Last Updated : May 11, 2024, 01:43 PM IST
  • ചെറുകുന്ന് സ്വദേശികളായ ജോയൽ (23), ജോമോൻ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
  • ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിന് പിന്നിൽ ചെന്നിടിക്കുകയായിരുന്നു.
  • പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്.
Kannur Bike Accident: നിർത്തിയിട്ട കാറിന് പിന്നിൽ ഇടിച്ചുകയറി; ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുകുന്ന് സ്വദേശികളായ ജോയൽ (23), ജോമോൻ (22) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറിന് പിന്നിൽ ചെന്നിടിക്കുകയായിരുന്നു. പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. തളിപ്പറമ്പ് ടൗണിൽ ദേശീയപാതയിലാണ് അപകടം നടന്നത്. അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം ഇന്നലെ കൊച്ചി വൈറ്റില ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായത്. മരിച്ചത് ബൈക്ക് യാത്രികരായ രണ്ടു പേരാണ്. ബൈക്കില്‍ വരികയായിരുന്ന യുവാക്കള്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന് പുറകിലൂടെ വന്ന കെഎസ്ആർടിസിയുടെ മൂകാമ്പിക-തിരുവന്തപുരം സൂപ്പര്‍ ഡീലക്‌സ് ബസിന്റെ അടിയിലേക്ക് ബൈക്ക് കുടുങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News