)
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കണ്ണൂർ കളക്ടർ മുഖ്യമന്ത്രിയെ നേരിൽ കണ്ടു. ഇന്നലെ രാത്രി പിണറായിയിലെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർക്ക് മൊഴി നൽകിയ ശേഷമാണ് കണ്ണൂർ ജില്ലാ കളക്‌ടർ മുഖ്യമന്ത്രിയെ കണ്ടത്.
മുഖ്യമന്ത്രിയെ നേരിൽ കണ്ട കളക്‌ടർ സംഭവത്തിന്റെ വിശദീകരണം നൽകിയെന്നാണ് റിപ്പോർട്ട്. കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടുനിന്നു. സംഭവത്തിൽ കളക്‌ടറിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിൽ തൻ അവധിയിൽ പോകുകയോ രജിവെക്കുകയോ ചെയ്യാമെന്ന് കലക്‌ടർ സർക്കാരിനെ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ആദ്യം അന്വേഷണ റിപ്പോർട്ട് വരട്ടെയെന്നും ശേഷം നടപടിയെടുക്കാമെന്നുമാണ് സർക്കാരിന്റെ നിലപാട്.
സംഭവത്തിൽ ഏഴ് മണിക്കൂറോളം കളക്‌ടറുടെ മൊഴിഎടുപ്പ് ഗീത ഐഎഎസ് നടത്തിയിരുന്നു. പരാതിക്കാരനായ പ്രശാന്തിന്റെയും മൊഴിയെടുപ്പ് നടത്തിയിട്ടുണ്ട്. നവീൻ ബാബുവിന്റെ ആത്മഹത്യയിൽ വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ട് ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് സൂചന. യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവയൊക്കെ അന്വേഷണ ചുമതലയുള്ള ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ.ഗീത ചോദിച്ചറിഞ്ഞിട്ടുണ്ട്.
പെട്രോൾ പമ്പിന് അനുമതി നൽകിയതിലാണ് പ്രശാന്തിന്റെ മൊഴിയെടുത്തത്. എങ്കിലും കേസിൽ പ്രതിയായ പിപി ദിവ്യയെ ഇതുവരെ പോലീസ് ചോദ്യം ചെയ്തിട്ടില്ല. മൊഴിയെടുക്കുന്നതില്‍ പി പി ദിവ്യ സാവകാശം ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി നാളെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.