നിയമസഭയില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം

ബാലവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്.

Last Updated : Aug 22, 2017, 09:40 AM IST
നിയമസഭയില്‍ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ബാലവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിക്കുന്നത്.

പ്ലക്കാര്‍ഡുകളുമായി നിയമസഭയില്‍ എത്തിയ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തരവേളയില്‍ ആരോഗ്യമന്ത്രി സംസാരിക്കാന്‍ എഴുന്നേറ്റയുടന്‍ പ്ലക്കാര്‍ഡുമായി ബഹളംവെച്ച് തടസപ്പെടുത്തി.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്, അഞ്ച് പ്രതിപക്ഷ അംഗങ്ങള്‍ കഴിഞ്ഞദിവസം ആരംഭിച്ച സത്യാഗ്രഹസമരം തുടരുകയാണ്.  ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള ഉത്തരവില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലയ്ക്കെതിരെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.  സ്വന്തം ആളുകളെ നിയമിക്കാനായി അപേക്ഷാസമയം നീട്ടി നല്‍കിയതാണ് വിവാദമായത്.  ബാലാവകാശ കമ്മീഷന്‍ അംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.  ഇന്നലെയും നിയമസഭ ആരംഭിച്ചത് മുതല്‍ ആരോഗ്യമന്ത്രിയുടെ രാജിആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളമായിരുന്നു. 

Trending News