Borrowing limit case: കടമെടുപ്പ് പരിധി; 5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം

Borrowing limit case: അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 13, 2024, 02:21 PM IST
  • കേന്ദ്ര നിർദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേൾക്കുന്നതിന് കോടതി തയ്യാറായി.
  • ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്.
  • അടുത്ത വ്യാഴാഴ്ച പത്തരയ്ക്ക് ഒന്നാമത്തെ കേസായി വാദം കേൾക്കും.
Borrowing limit case: കടമെടുപ്പ് പരിധി; 5000 കോടി നൽകാമെന്ന് കേന്ദ്രം, 10,000 കോടി വേണമെന്ന് കേരളം

തിരുവനന്തപുരം: സാമ്പത്തിക ​പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സംസ്ഥാനം. അയ്യായിരം കോടി വായ്പയായി നൽകാമെന്ന് കേന്ദ്രം അറിയിച്ചു. എന്നാൽ, ഈ തുക മതിയാകില്ലെന്നും പതിനായിരം കോടി വേണമെന്നും കേരളം കോടതിയിൽ ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയിൽ ബുധനാഴ്ച നിലപാട് അറിയിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. 

ഒറ്റത്തവണ സാമ്പത്തിക പാക്കേജെന്ന നിർദ്ദേശമാണ് കോടതി മുന്നോട്ടുവച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് നൽകിയ തുകയുടെ കണക്ക് കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ചു. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്ന് കേന്ദ്രം വ്യക്തമാക്കി. സുപ്രീം കോടതി പറഞ്ഞത് കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നാണ് വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ പ്രതികരിച്ചത്. അയ്യായിരം കോടി വാങ്ങിക്കൂടെയെന്ന് സുപ്രീം കോടതി കേരളത്തോട് ആരായുകയും ചെയ്തു. എന്നാൽ 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. 

ALSO READ: റെയിൽവേ പദ്ധതികൾക്ക് കാശില്ല...! നിരങ്ങി കേരളം; ബഹുദൂരം പിന്നിട്ട് തമിഴ്നാട്

കേന്ദ്ര നിർദ്ദേശം കേരളം സ്വീകരിക്കാത്ത സാഹചര്യത്തില്‍ വാദം കേൾക്കുന്നതിന് കോടതി തയ്യാറായി. ഇടക്കാല ഉത്തരവിന് വാദം കേൾക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. അടുത്ത വ്യാഴാഴ്ച പത്തരയ്ക്ക് ഒന്നാമത്തെ കേസായി വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. കേരളത്തിന്‍റെ ആവശ്യം ഉദാരമായി പരിഗണിക്കാൻ കോടതി കേന്ദ്രത്തിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം കേരളത്തി​ന് ഒ​റ്റ​ത്ത​വ​ണ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​നും കേ​ന്ദ്രത്തോട് സു​പ്രീം ​കോ​ട​തി നിർദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News