Bride: കല്ലമ്പലത്ത് ബ്യൂട്ടിപാർലറിൽ പോയ കല്യാണപ്പെണ്ണ് ഒളിച്ചോടി; വിവാഹം മുടങ്ങി

Kerala Bride Runs Away Before Wedding: വരൻ്റെ ബന്ധുക്കൾ വളരെ സൗമ്യമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ സംഭവിക്കാതെ എല്ലാവരും പിരിഞ്ഞു പോയി.

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 09:49 AM IST
  • മുഹൂർത്തത്തിന് സമയമായിട്ടും നവവധുവിനെ കണാനില്ലായിരുന്നു.
  • വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു.
  • ഇരുവരുടെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുമ്പ് നടന്നതാണ്.
Bride: കല്ലമ്പലത്ത് ബ്യൂട്ടിപാർലറിൽ പോയ കല്യാണപ്പെണ്ണ് ഒളിച്ചോടി; വിവാഹം മുടങ്ങി

തിരുവനന്തപുരം: മൂഹർത്തത്തിന് തൊട്ട് മുമ്പ് കല്യാണപ്പെണ്ണ് ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം ഒളിച്ചോടുകയായിരുന്നു. കല്ലമ്പലത്താണ് സംഭവം. 

കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുമ്പ് നടന്നതാണ്. ഓഡിറ്റോറിയത്തിൽ ബന്ധുക്കൾ എല്ലാം എത്തി മുഹൂർത്തത്തിന് സമയമായിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്. 

ALSO READ: ആറ്റിങ്ങലിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ

വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു. യുവാവിന്റെ ബന്ധുക്കൾ വളരെ സൗമ്യമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ സംഭവിക്കാതെ എല്ലാവരും പിരിഞ്ഞു പോയി. വളരെ വിഭവ സമൃദ്ധമായ രീതിയിൽ ഒരുക്കിയ ഭക്ഷണവും വിവാഹത്തിനായി ഇരുകൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.

കിളിമാനൂരിൽ ബസ് ജീവനക്കാരനായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി

തിരുവനന്തപുരം: കിളിമാനൂരിൽ ബസ് ജീവനക്കാരനായ യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ചിത്തിര സ്വകാര്യ ബസിലെ ജീവനക്കാരനും അഞ്ചൽ സ്വദേശിയുമായ നന്ദുവിനാണ് മർദനത്തിൽ പരിക്കേറ്റത്.

ജോലി കഴിഞ്ഞ് രാത്രി ബസ് ഒതുക്കുന്ന സമയത്ത് കാരേറ്റ് കെഎൻബി പെട്രോൾ പമ്പിനു സമീപം വെച്ച് 8 - 9 പേർ അടങ്ങുന്ന സംഘം നന്ദുവിനെ പമ്പിന്റെ പിൻഭാ​ഗത്ത് കൊണ്ടുപോയി അകാരണമായി മർദിച്ച് അവശനാക്കുകയും മർദ്ദനമേറ്റ് ശ്വാസം മുട്ട് അനുഭവപ്പെട്ടപ്പോൾ മറ്റു ചിലർ ഓടിയെത്തി രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു എന്ന് നന്ദു പറയുന്നു. മർദിച്ചവരും ബസ് ജീവനക്കാരാണെന്നും എല്ലാവരെയും കണ്ടാൽ അറിയാമെന്നും നന്ദു പറഞ്ഞു. 

ആക്രമിച്ചവരിൽ നാല് പേരുടെ പേര് സഹിതമാണ് കിളിമാനൂർ പോലീസിൽ നന്ദു പരാതി നൽകിയത്. ഹെൽമെറ്റ് കൊണ്ട് ക്രൂരമായി മുതുകിൽ ഇടിക്കുകയും സംഘം ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നുവെന്ന് പരിക്കേറ്റ് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ നന്ദു പറഞ്ഞു.

Trending News