THiruvananthapuram : സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ നടത്താനിരുന്നു അനിശ്ചിത കാല സ്വകാര്യ ബസ് സമരം (Private Bus Strike) മാറ്റിവെച്ചു. യാത്ര നിരക്ക് വർധനവുമായി ബന്ധപ്പെട്ട് മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ അനുകൂലമായ നടപടികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റി വെക്കാൻ തീരുമാനിച്ചത്. ബസ് ഉടമ സംയുക്ത സമിതി നേതാക്കളാണ് ഡിസംബർ 21 മുതൽ സമരം ഉണ്ടാകില്ലെന്ന് അറിയിച്ചത്.
വിദ്യാർഥികളുടെ യാത്ര സൗജന്യമാക്കണമെങ്കിൽ ടാക്സില്‍ ഇളവ് നല്‍കണമെന്നും അല്ലെങ്കില്‍ ഡീസലിന് സബ്സിഡി നല്‍കണമെന്നും ബസ് ഉടമകള്‍ പറഞ്ഞിരുന്നു. ഈ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 21 മുതൽ ബസ് സമരം നടത്തുമെന്ന് നേരത്തെ ഉടമകൾ വ്യക്തമാക്കിയതാണ്.
ALSO READ: Bus Strike | സ്വകാര്യ ബസുകളുടെ അനിശ്ചിതകാല സമരം ഡിസംബർ 21 മുതൽ
വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തയ്യാറല്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധിപ്പിക്കാൻ സർക്കാർ തയ്യാറാകുന്നില്ല.
ALSO READ: Private Bus Strike| ഇനി ബസ്സും ഒാടില്ല, ഡീസൽ വില വർദ്ധനവിൽ സ്വകാര്യ ബസുകൾ അനിശ്ചിത കാലം ഒാടില്ല
മുന്നോട്ട് വച്ച ആവശ്യങ്ങൾക്ക് ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. എന്നാൽ തീരുമാനം ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...