Zika Virus Sample Testing: സിക സാമ്പിള്‍ പരിശോധനകള്‍ക്ക് പൂര്‍ണസജ്ജമായി വൈറോളജി റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി

1000 പരിശോധനാകിറ്റുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭിച്ചിട്ടുണ്ട്.  ചൊവ്വാഴ്ച മാത്രം 15 സാമ്പിളുകളാണ് പരിശോധിച്ചത്.

Written by - Zee Malayalam News Desk | Last Updated : Jul 13, 2021, 07:14 PM IST
  • തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയില്‍ മാത്രമാണ് നിലവില്‍ പരിശോധനകളുള്ളത്.
  • സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം സാമ്പിളുകള്‍ ലഭിക്കുന്നുണ്ട്.
  • നിയും ത്വക്കിലുണ്ടാകുന്ന തടിപ്പും സിക രോഗത്തിന്‍റെ പ്രധാന ലക്ഷണം
Zika Virus Sample Testing: സിക സാമ്പിള്‍ പരിശോധനകള്‍ക്ക് പൂര്‍ണസജ്ജമായി വൈറോളജി റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി

തിരുവനന്തപുരം: സിക വൈറസ് വ്യാപനം തടയുന്നതിനായി മെഡിക്കല്‍ കോളേജിലെ വൈറോളജി റിസര്‍ച്ച് ആന്‍റ് ഡയഗ്നോസ്റ്റിക് ലബോറട്ടറി ( വി ആര്‍ ഡി എല്‍) സജ്ജമായി. ചൊവ്വാഴ്ച മുതല്‍ സാമ്പിള്‍ പരിശോധനകള്‍ ആരംഭിച്ചു. ഐസിഎംആര്‍ നേതൃത്വത്തില്‍ നടത്തിയ പരിശീലനം വിജയകരമായി പൂര്‍ത്തീകരിച്ചശേഷമാണ് പരിശോധനകള്‍ ആരംഭിച്ചത്.

1000 പരിശോധനാകിറ്റുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ ലഭിച്ചിട്ടുണ്ട്.  ചൊവ്വാഴ്ച മാത്രം 15 സാമ്പിളുകളാണ് പരിശോധിച്ചത്. ചൊവ്വാഴ്ചയും തൊട്ടുമുമ്പുള്ള ദിവസങ്ങളിലും ലഭിച്ച സാമ്പിളുകളിലെ പരിശോധനകളാണ് നടന്നത്. അതില്‍ ഒരു പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച എട്ടു സാമ്പിളുകളും പരിശോധിച്ചു.

ALSO READ: Zika Virus: സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

 തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലബോറട്ടറിയില്‍ മാത്രമാണ് നിലവില്‍ പരിശോധനകളുള്ളത്. അതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നടക്കം സാമ്പിളുകള്‍ ലഭിക്കുന്നുണ്ട്. മൈക്രോബയോളജി വിഭാഗത്തിലെ ഡോ മഞ്ജുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടക്കുന്നത്. പനിയും ത്വക്കിലുണ്ടാകുന്ന തടിപ്പും സിക രോഗത്തിന്‍റെ പ്രധാന ലക്ഷണമായതിനാല്‍ അത്തരം രോഗികളെയെല്ലാം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. 

ALSO READ: Zika Virus: കേന്ദ്ര സംഘം സന്ദർശനം നടത്തി; സംസ്ഥാനത്ത് ജാ​ഗ്രതാ നിർദേശം

അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളിലേയ്ക്ക് രോഗം വ്യാപിക്കുമെന്നതിനാല്‍ ഈ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഗര്‍ഭിണികളിലും പരിശോധന ഉറപ്പാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സിക രോഗം തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചു നിര്‍ത്തുന്നതിന്  പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ശക്തമായി നടപ്പാക്കിവരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News