ഹൈകോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ഹൈകോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നം പരിഹരിക്കുന്നതിന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

Last Updated : Jul 23, 2016, 06:43 PM IST
ഹൈകോടതി വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം:ഹൈകോടതി വളപ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രശ്‌നം പരിഹരിക്കുന്നതിന് കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.

ഇതു സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അന്വേഷണം അതിന്റെ വഴിക്ക് നടക്കും. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് അഡ്വക്കേറ്റ് ജനറലിന്‍റെ നേതൃത്വത്തില്‍ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സമിതിയില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരും മൂന്ന് അഭിഭാഷകരും അംഗങ്ങളാകും. 

അതേസമയം, ഹൈകോടതിയിലെ കാര്യങ്ങളില്‍ സര്‍ക്കാറിന്  ഇടപെടാന്‍ കഴിയില്ളെന്ന് പിണറായി വ്യക്തമാക്കി. ഹൈകോടതിക്ക് അകത്തെ  കാര്യങ്ങളില്‍ ചീഫ് ജസ്റ്റിസാണ് തീരുമാനം എടുക്കേണ്ടത്. മീഡിയാ റൂം തുറന്നു പ്രവര്‍ത്തിക്കുന്ന കാര്യമുള്‍പ്പെടെയുള്ളതില്‍ ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കണമെന്നും സര്‍ക്കാറിന് ഒന്നും ചെയ്യാന്‍ കഴിയില്ളെന്നും പിണറായി ചൂണ്ടിക്കാട്ടി.

Trending News