തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 1792 പേര്‍ക്ക് കോവിഡ്-19 (Covid19) സ്ഥിരീകരിച്ചു. കോഴിക്കോട് 288, കൊല്ലം 188, കോട്ടയം 161, തിരുവനന്തപുരം 161, കണ്ണൂര്‍ 151, മലപ്പുറം 151, പത്തനംതിട്ട 137, എറണാകുളം 132, ആലപ്പുഴ 112, തൃശൂര്‍ 108, കാസര്‍കോട് 65, ഇടുക്കി 59, വയനാട് 40, പാലക്കാട് 39 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3238 പേരുടെ പരിശോധനാഫലം (Result)നെഗറ്റീവ് ആയി. തിരുവനന്തപുരം 166, കൊല്ലം 751, പത്തനംതിട്ട 230, ആലപ്പുഴ 213, കോട്ടയം 169, ഇടുക്കി 44, എറണാകുളം 425, തൃശൂര്‍ 243, പാലക്കാട് 158, മലപ്പുറം 167, കോഴിക്കോട് 404, വയനാട് 59, കണ്ണൂര്‍ 90, കാസര്‍കോട് 119 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 29,478 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,57,097 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ALSO READ: Kerala Covid Update : സംസ്ഥാനത്ത് ഇന്ന് 4034 കോവിഡ് കേസുകൾ, Test Positivity 5.80 %
യുകെ (UK) സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (99), സൗത്ത് ആഫ്രിക്ക (3), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 103 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 89 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
ALSO READ : Kerala Covid Update : ഇന്നും രണ്ടായിരത്തിന് മുകളിൽ കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 3.05%
വിവിധ ജില്ലകളിലായി 1,50,312 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,45,982 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4330 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 472 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...