പ്രളയം: കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം!

ബിജെപി ഭരിക്കുന്ന കർണാടക, മഹാരാഷ്ട്ര സർക്കാരുകള്‍ക്ക് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽ നിന്ന് ധനസഹായം ലഭിച്ചിരുന്നു.

Last Updated : Nov 15, 2019, 10:40 AM IST
പ്രളയം: കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം!

കാക്കനാട്: പ്രളയ പുനരുദ്ധാരണത്തിനായി കേരളത്തിന് ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം. 

ഈ വര്‍ഷമുണ്ടായ പ്രളയത്തില്‍ അടിയന്തര ധനസഹായമായി കേരളം ആവശ്യപ്പെട്ടത് 2101 കോടി രൂപയായിരുന്നു. എന്നാല്‍, ഒരു രൂപ പോലും കേരളത്തിനായി കേന്ദ്രം നല്‍കിയില്ല. 

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡിവിഷൻ നൽകിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 

സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കു നൽകുന്ന തുകയുടെ ആദ്യ ഗഡു മാത്രമാണ് കേരളത്തിന് ഇതുവരെ ലഭിച്ചത്. 

2019-’20 സാമ്പത്തിക വർഷത്തിൽ 52.27 കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ഇതുവരെ ലഭിച്ചത്. കേരളത്തിനു പുറമേ വലിയതോതിൽ പ്രളയം ബാധിച്ച ബിഹാറിനും കേന്ദ്രത്തിന്റെ സഹായധനം ലഭിച്ചിട്ടില്ല.

ബിജെപി ഭരിക്കുന്ന കർണാടക, മഹാരാഷ്ട്ര സർക്കാരുകളുടെ ആവശ്യം പരിഗണിച്ച് കേന്ദ്ര ദുരന്ത നിവാരണ വിഭാഗത്തിൽനിന്ന് ധനസഹായം ലഭിച്ചിരുന്നു.

കർണ്ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടി രൂപയുമാണ് ലഭിച്ചത്.

Trending News