Beverages Outlets : സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണമെന്ന് ശുപാർശ

തിരക്കുള്ള കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും, പ്രവർത്തന സമയം മുഴുവൻ കൗണ്ടറുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Aug 1, 2021, 09:36 AM IST
  • ആവശ്യമായ സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന 96 മദ്യവിൽപന ശാലകൾ മാറ്റി സ്ഥാപിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്.
  • നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാര്ശയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
  • ഇതുകൂടാതെ തിരക്കുള്ള കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും, പ്രവർത്തന സമയം മുഴുവൻ കൗണ്ടറുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
  • പ്രവർത്തന സമയം മുഴുവൻ കൗണ്ടറുകൾ തുറക്കാൻ തയ്യാറാകാതെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Beverages Outlets : സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ എണ്ണം ആറിരട്ടി വർധിപ്പിക്കണമെന്ന് ശുപാർശ

Thiruvananthapuram : സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ (Liqour shops) എണ്ണം ആറിരട്ടി വർധിപ്പിക്കണമെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണർ ശുപാർശ ചെയ്‌തു. അത്കൂടാതെ ആവശ്യമായ സൗകര്യങ്ങളില്ലാതെ പ്രവർത്തിക്കുന്ന 96 മദ്യവിൽപന ശാലകൾ മാറ്റി സ്ഥാപിക്കണമെന്നും ശുപാർശ ചെയ്തിട്ടുണ്ട്. നികുതി വകുപ്പ് സെക്രട്ടറിക്ക് നൽകിയ ശുപാര്ശയിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ഇതുകൂടാതെ തിരക്കുള്ള കേന്ദ്രങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്നും, പ്രവർത്തന സമയം മുഴുവൻ കൗണ്ടറുകൾ തുറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടാതെ പ്രവർത്തന സമയം മുഴുവൻ കൗണ്ടറുകൾ തുറക്കാൻ തയ്യാറാകാതെ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ: Travancore Devasom Board : കടുത്ത സാമ്പത്തിക പ്രതിസന്ധി, തിരുവിതാകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ വഴിപാടുകളുടെ നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു

തമിഴ്നാട്, കർണാടക എന്നീ സംസ്ഥാങ്ങളിൽ 17000 പേർക്ക് ഒരു മദ്യവിൽപനശാല എന്ന കണക്കിന് കേന്ദ്രങ്ങൾ ഉള്ളപ്പോൾ കേരളത്തിൽ ഒരു ലക്ഷം പേർക്ക് ഒരു മദ്യവിൽപനശാല മാത്രമാണ് ഉള്ളതെന്നും അദ്ദേഹം ശുപാർശയിൽ ചൂണ്ടികാട്ടി. ഇത് ഉപഭോക്താക്കളുടെ സൗകര്യം വർധിപ്പിക്കുമെന്നും അറിയിച്ചു.

ALSO READ: Onam 2021 : സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി; ഇത്തവണ ഓണത്തിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം അഡ്വാൻസ് ഇല്ല

കേരളത്തിൽ നിലവിൽ കൺസ്യൂമർഫെഡിന്റെ 39 വിൽപ്പനശാലകളും ബിവറേജസ് കോർപ്പറേഷന്റെ 270 മദ്യവിൽപ്പനശാലകളുമാണ് ഉള്ളതെന്നും അറിയിച്ചിട്ടുണ്ട്. 2 ഉദ്യോഗസ്ഥർ ചേർന്ന് സംഘം നടത്തിയ പരിശോധനയിലാണ് വിവിധ കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. മദ്യവിൽപന ശാലകളുടെ എണ്ണം കൂട്ടുന്നതിന്റെ അർധം മദ്യത്തിന്റെ ഉപഭോഗം പോത്സാഹിപ്പിക്കുന്നുവെന്ന് അല്ലെന്നും  അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News