ഇടുക്കി അണക്കെട്ടില്‍ നിന്ന് തല്‍ക്കാലം കൂടുതല്‍ വെള്ളം തുറന്നുവിടില്ല

വേലിയേറ്റം നദികളില്‍നിന്നുള്ള വെള്ളമൊഴുക്കിന്‍റെ വേഗം കുറയ്ക്കുന്നത് ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമാകുന്നു. പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.  

Last Updated : Aug 17, 2018, 08:56 AM IST
ഇടുക്കി അണക്കെട്ടില്‍ നിന്ന് തല്‍ക്കാലം കൂടുതല്‍ വെള്ളം തുറന്നുവിടില്ല

തൊടുപുഴ: ഇടുക്കി അണക്കെട്ടില്‍ നിന്ന് തല്‍ക്കാലം കൂടുതല്‍ വെള്ളം തുറന്നുവിടില്ല. ഇപ്പോഴത്തെ ജലനിരപ്പ് 2402.30 അടിയാണ്. സംസ്ഥാനത്തെ 80 അണക്കെട്ടുകളില്‍ 79 എണ്ണം തുറന്നു. 

വേലിയേറ്റം നദികളില്‍നിന്നുള്ള വെള്ളമൊഴുക്കിന്‍റെ വേഗം കുറയ്ക്കുന്നത് ജലനിരപ്പ് അതിവേഗം ഉയരാന്‍ കാരണമാകുന്നു. പുഴകളും കൈവഴികളും കരകവിഞ്ഞു. താഴ്ന്നപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

ഇടുക്കിയില്‍ പതിനഞ്ചോളം സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടി. ചെറുതോണി ടൗണ്‍ ഉള്‍പ്പെടെ പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. ചെറുതോണിമുതല്‍ മണിയാറന്‍കുടി, ചേലച്ചുവട്, ചുരുളി, കീരിത്തോട്, ലോവര്‍ പെരിയാര്‍വരെ അറുപതിലേറെ സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞു. വൈദ്യുതി തടസ്സപ്പെട്ടു കട്ടപ്പന റോഡ്‌ 200 മീറ്ററിലേറെ ഇടിഞ്ഞു.

ഒരാഴ്ചയായി തുടരുന്ന കനത്തമഴയില്‍ കേരളം മുങ്ങുകയാണ്. മലയോരമേഖലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വ്യാപകമാണ്. രണ്ടുദിവസത്തിനിടെ മഴക്കെടുതിയില്‍ 108 പേര്‍ മരിച്ചു. മരണസംഖ്യ ഉയര്‍ന്നേക്കും. ഒട്ടേറെപ്പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി 1,47,512 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ട്. പതിനായിരങ്ങള്‍ക്ക് സ്വന്തം വീടുവിട്ട് ഒഴിഞ്ഞു പോകേണ്ടിവന്നു.

പത്തനംതിട്ട, റാന്നി, പെരിയാര്‍ തീരത്തെ പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, കാലടി, തൃശ്ശൂര്‍, വയനാട്, കോഴിക്കോടിന്‍റെയും കണ്ണൂരിന്‍റെയും മലയോര മേഖലകള്‍, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സ്ഥിതി അതിരൂക്ഷമാണ്.

Trending News