തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുതിക്കുകയാണ്. ചരിത്രത്തിലെങ്ങും ഇല്ലാത്ത വിലയാണ് ഇപ്പോൾ സ്വർണ്ണത്തിന്. കഴിഞ്ഞ ദിവസം അരലക്ഷത്തിലെത്തിയ സ്വർണ്ണത്തിന്റെ വില കുറയുമെന്ന പ്രതീക്ഷയിൽ നിന്ന ഉപഭോക്താക്കളുടെ കണ്ണ് തള്ളും വിധമാണ് ഇന്ന് സ്വർണ്ണത്തിന്റെ വില വീണ്ടും ഉയർന്നിരിക്കുന്നത്. പവന് 680 രൂപയാണ് ഇന്ന് വർദ്ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണ്ണം ലഭിക്കണമെങ്കിൽ 50880 രൂപ നൽകണം.
സ്വർണ്ണാഭരണങ്ങളോട് കമ്പമുള്ള ആളുകളെ സംബന്ധിച്ച് സ്വർണ്ണത്തിൻരെ വില ഇത്തരത്തിൽ വർദ്ധിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. ഇക്കണക്കിന് പോയാൽ സ്വർണ്ണത്തിന്റെ വില ഇനിയും ഉയരുമോ എന്നും ഉയർന്ന സ്വർണ്ണത്തിന്റെ വില ഇനി താഴില്ലേ എന്നും ആശങ്ക ഉളവാക്കുന്നതാണ് ഇന്നത്തെ ഈ വിലക്കയറ്റം. മാർച്ച് 1ന് രേഖപ്പെടുത്തിയ ഒരു ഗ്രാമിന് 5790 രൂപയും പവന് 46320 രൂപയാണ് അടുgത്തകാലത്ത് രേഖപ്പെടുത്തിയ സ്വർണ്ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്.
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണവില എത്തിയതും വില അരലക്ഷം കടന്നതും ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ ആഘാതമാണ് സൃഷിടിച്ചിരിക്കുന്നത്. മാത്രമല്ല വിവാഹങ്ങൾ നിശ്ചയിച്ചിരിക്കുന്ന ആളുകളെ സംബന്ധിച്ച് പെട്ടെന്നുള്ള ഈ വിലക്കയറ്റം വലിയ തരത്തിലുള്ള സമസ്യയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഉള്ള തുകയ്ക്ക് എത്ര സ്വർണ്ണം വാങ്ങാനാകുമെന്ന ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ALSO READ: വിന്നറാകൂ വിൻ വിൻ ലോട്ടറിക്കൊപ്പം! നറുക്കെടുപ്പ് ഫലം ഉടൻ പ്രഖ്യാപിക്കും
മാർച്ച് മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)
മാർച്ച് 1 - 46,320 രൂപ (240 രൂപ കൂടി, മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 2 - 47,000 രൂപ (680 രൂപ കൂടി)
മാർച്ച് 3 - 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 4 - 47,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 5 - 47,560 രൂപ (560 രൂപ കൂടി)
മാർച്ച് 6 - 47,760 രൂപ (200 രൂപ കൂടി)
മാർച്ച് 7 - 48,080 രൂപ (320 രൂപ കൂടി)
മാർച്ച് 8- 48,200 രൂപ (120 രൂപ കൂടി)
മാർച്ച് 9 - 48,600 രൂപ (400 രൂപ കൂടി.)
മാർച്ച് 10 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 11 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 12 - 48,600 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 13 - 48,280 രൂപ (320 രൂപ കുറഞ്ഞു)
മാർച്ച് 14 - 48,480 രൂപ (200 രൂപ കൂടി)
മാർച്ച് 15 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 16 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 17 - 48,480 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 18 - 48,320 രൂപ (120 രൂപ കുറഞ്ഞു)
മാർച്ച് 19 - 48,640 രൂപ (320 രൂപ കൂടി)
മാർച്ച് 20 - 48,640 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 21 - 49,440 രൂപ (800 രൂപ കൂടി. മാർച്ച് മാസത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്ക്. കൂടാതെ സ്വർണവിലയിൽ രേഖപ്പെടുത്തുന്ന സർവ്വകാല റെക്കോർഡ്)
മാർച്ച് 22 - 49,080 രൂപ (360 രൂപ കുറഞ്ഞു)
മാർച്ച് 23 - 49,000 രൂപ (80 രൂപ കുറഞ്ഞു)
മാർച്ച് 24 - 49,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 25 - 49,000 രൂപ (വിലയിൽ മാറ്റമില്ല)
മാർച്ച് 26- 48,920 രൂപ ((80 രൂപ കുറഞ്ഞു)
മാർച്ച് 27 - 49,080 രൂപ (160 രൂപ കൂടി)
മാർച്ച് 28 - 49.360 രൂപ (280 രൂപ കൂടി)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.