'പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണം'; സുപ്രീം കോടതിയില്‍ അപേക്ഷ നൽകി സംസ്ഥാന സർക്കാർ

എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 12:04 PM IST
  • എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു.
  • എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
  • നായയെ പിടിക്കുന്നതിന് ആളെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
'പേപ്പട്ടികളെ കൊല്ലാൻ അനുവദിക്കണം'; സുപ്രീം കോടതിയില്‍ അപേക്ഷ നൽകി സംസ്ഥാന സർക്കാർ

ന്യൂഡൽഹി: പേപ്പട്ടികളെയും, അക്രമകാരികളായ നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയില്‍. ആവശ്യം ഉന്നയിച്ച് സര്‍ക്കാര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പക്ഷികളില്‍ നിന്നോ മൃഗങ്ങളില്‍ നിന്നോ സാംക്രമിക രോഗങ്ങളുണ്ടാകുമ്പോള്‍ അവയെ കൊന്നു തള്ളാന്‍ നിലവിലെ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. പേപ്പട്ടി ശല്യം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തി അവയെ കൊല്ലാൻ അനുമതി നല്‍കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെടുന്നത്. 

അതേസമയം എബിസി പദ്ധതി കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കാന്‍ അനുവദിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. എബിസി പദ്ധതി താളം തെറ്റിയതാണ് സംസ്ഥാനത്ത് തെരുവ് നായശല്യം രൂക്ഷമാകാന്‍ കാരണമെന്ന് ജസ്റ്റിസ് സിരിജഗന്‍ സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നായയെ പിടിക്കുന്നതിന് ആളെ കിട്ടാനില്ലെന്ന് പല തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചതായും സിരിജഗന്‍ സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

Kattakkada KSRTC Issue: അറസ്റ്റ് വൈകുന്നു, കാട്ടാക്കട വിഷയത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാനൊരുങ്ങി പ്രേമനൻ

തിരുവനന്തപുരം: തന്നെയും മകളേയും ആക്രമിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും. കെഎസ്ആർടിസിയെ പ്രേമനൻ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്നായിരുന്നു മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ആരോപിച്ചത്. എന്നാൽ പ്രേമനൻ തള്ളി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൺസെഷൻ എടുക്കാനെത്തിയ അച്ഛനേയും മകളയേും കെഎസ്ആർടിസി ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു.

Also Read: ഹർത്താലിനിടയിലെ അക്രമം: കോട്ടയത്ത് പിഎഫ്ഐ - എസ്‍ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ

 

പ്രതികൾ മുൻകൂർ ജാമ്യത്തിന് കോടതിയിൽ സമർപ്പിച്ചത് വാദിയെ പ്രതിയാക്കുന്ന ആരോപണങ്ങൾ അടങ്ങുന്ന ഹർജി. പ്രേമനൻ കെഎസ്ആർടിസി ജീവനക്കാരെ അപമാനിക്കാൻ പ്രേമനൻ ഒരാളെ ക്യാമറയുമായി കൊണ്ടുവന്ന് ദൃശ്യങ്ങൾ പകർത്തി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണ് തുടങ്ങി വ്യക്തിപരമായ ആരോപണങ്ങൾ വരെ പ്രതികൾ ഹർജിയിൽ ആരോപിച്ചു.  

സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയത് എന്ത് കൊണ്ടെന്ന് ദൃശ്യങ്ങൾ പറയും. പ്രതികളുടെ അറസ്റ്റ് വൈകുന്നതിൽ ദുരൂഹതയുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയെ സമീപിക്കുമെന്നും പ്രേമനൻ വ്യക്തമാക്കി. 

ഒരാഴ്ചയ്ക്ക് മുൻപാണ് സംഭവം നടക്കുന്നത്. പ്രതികളെ ഇനിയും പിടിക്കാത്ത പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷധേ ഉയരുന്നുണ്ട്. പ്രതികൾ എവിടെപ്പോയി ഒളിച്ചാലും പോലീസ് അവരെ കണ്ടെത്തുമെന്നാണ് ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. കോടതി ഉത്തരവ് വരും വരെ ഇവർ ഒളിവിൽ തുടരാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News