തുലാവർഷം തമിഴ്നാട്ടിൽ എത്തി. തുലാവർഷം എത്തിയതിനെ തുടർന്ന് തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഇന്ന്, ഒക്ടോബർ 29 ന് അതിശക്തമായ മഴയും ലഭിച്ചിട്ടുണ്ട്. നാളെയുടെ തുലാവർഷം കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കേരളത്തിൽ നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇതിനെ തുടർന്ന് നവംബർ രണ്ട് മുതൽ കേരളത്തിൽ തിരുവനന്തപുരം മുതൽ മലപ്പുറം വരെ അതിശക്തമായ മഴ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി നിലനിൽക്കുന്നതും ശക്തമായ മഴയ്ക്ക് കാരണമാകും. കൂടാതെ നിന്ന് ഒന്നര കിലോമീറ്റർ മുകളിലാണ് ചുഴി രൂപപ്പെട്ടിരിക്കുന്നത്. വടക്ക് - കിഴക്കൻ ദിശയിലുള്ള ശക്തമായ കാറ്റും ശക്തമായ മഴയ്ക്ക് കാരണമായേക്കും.
ALSO READ: Kerala Weather Report: തുലാവർഷം നാളെയോടെ കേരളാ തീരം തൊട്ടേക്കും; 5 ജില്ലകളിൽ യെല്ലോ അലർട്ട്!
തുലാവർഷം നാളെ കേരളം തീരം തോട്ടേക്കും എന്ന റിപ്പോർട്ടിനെ തുടർന്ന് നാളെമുതൽ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത ദിവസം തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മഴയ്ക്ക് കാരണമായേക്കുമെന്നും സൂചനയുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.