കൂട്ടയോട്ടം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്താൻ കേരള പോലീസ്

Kerala Police Anti-Drug Campaign : വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് കേരള പോലീസ് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യും

Written by - Zee Malayalam News Desk | Last Updated : Oct 13, 2022, 04:42 PM IST
  • കവടിയാര്‍ പാര്‍ക്ക് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം വി.കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും.
  • ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും കൂട്ടയോട്ടത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.
  • ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.
കൂട്ടയോട്ടം സംഘടിപ്പിച്ച് ലഹരിവിരുദ്ധ ബോധവത്ക്കരണം നടത്താൻ കേരള പോലീസ്

തിരുവനന്തപുരം: ലഹരിക്കെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി കേരള പോലീസ് കൂട്ടയോട്ടം നടത്തും. കവടിയാര്‍ പാര്‍ക്ക് മുതല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം വരെ സംഘടിപ്പിച്ചിരിക്കുന്ന കൂട്ടയോട്ടം വി.കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്യും. ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടികളും കൂട്ടയോട്ടത്തിന്റെ ഭാഗമായി സ്റ്റേഡിയത്തിൽ സംഘടിപ്പിക്കും.

ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. യോദ്ധാവ് ഉൾപ്പെടെയുള്ള പദ്ധതികൾ ലഹരിവിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്. വിവിധ ലഹരിവസ്തുക്കളുടെ ഉപയോഗം കുറയ്ക്കുന്നതോടൊപ്പം ബോധവൽക്കരണം കൂടി പൊതുജനങ്ങളിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് തലസ്ഥാനം ഉൾപ്പെടെയുള്ള ജില്ലകളിൽ വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്.

ALSO READ : അന്ന് സ്പെഷൽ ബ്രാഞ്ച് എ.എസ്ഐ; ഇന്ന് സ്വാമി ജഗത് രൂപൻ

ഒക്ടോബർ 15ന് രാവിലെ 6:30ന് വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത് കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യും. കവടിയാർ പാർക്ക് മുതൽ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം വരെയാണ് പരിപാടി. ഡിജിപി അനില്‍കാന്ത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍, മറ്റ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകള്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഓട്ടത്തില്‍ പങ്കെടുക്കും. സായുധ പോലീസും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റും ചേര്‍ന്നാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News