Kerala Police: ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൽ പോലീസിൽ കൂടുതൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തു

Two DySPs suspended: എം.പ്രസാദ് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ എൻക്വയറി സെൽ ഡിവൈഎസ്പിയും കെജെ ജോൺസൺ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2023, 04:04 PM IST
  • തലസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട ഗുണ്ടകളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു
  • ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്
  • റിയൽ എസ്റ്റേറ്റ് ബന്ധമുള്ള നിതിനും ഓംപ്രകാശും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ ഇടനിലക്കാരായെന്നാണ് കണ്ടെത്തൽ
  • ഇത് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലുണ്ടായിരുന്നു
Kerala Police: ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൽ പോലീസിൽ കൂടുതൽ നടപടി; രണ്ട് ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടാ സംഘങ്ങളുമായുള്ള ബന്ധത്തിൽ പോലീസിൽ കൂടുതൽ നടപടി. രണ്ട് ഡിവൈഎസ്പിമാരെ സസ്പെൻഡ് ചെയ്തു. ഡിവൈഎസ്പിമാരായ പ്രസാദ്, കെജെ ജോൺസർ എന്നിവർക്കെതിരെയാണ് നടപടി. എം.പ്രസാദ് തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ എൻക്വയറി സെൽ ഡിവൈഎസ്പിയും കെജെ ജോൺസൺ തിരുവനന്തപുരം റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുമാണ്.

തലസ്ഥാനത്തെ രണ്ട് പ്രധാനപ്പെട്ട ഗുണ്ടകളുമായി ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ് ബന്ധമുള്ള നിതിനും ഓംപ്രകാശും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി ഉദ്യോഗസ്ഥർ ഇടനിലക്കാരായെന്നാണ് കണ്ടെത്തൽ. ഇത് സേനയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്ന വിലയിരുത്തലുണ്ടായിരുന്നു.

ALSO READ: Crime News: അതിഥി തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിൽ രണ്ടു പേർ പിടിയിൽ

കെജെ ജോൺസണും പ്രസാദിനും പുറമേ നേരത്തെ സസ്പെൻഷനിലായ അഭിലാഷ് ഡേവിഡും ഇടനിലനിന്നതിൽ ഉൾപ്പെട്ടിരുന്നു. ഗുണ്ടാ ബന്ധങ്ങൾക്ക് ഒത്താശ ചെയ്തുകൊടുത്ത് ഇവരിൽ നിന്ന് പണം ഉൾപ്പെടെ വാങ്ങിയിരുന്നതായും കണ്ടെത്തലുണ്ട്. കെജെ ജോൺസൻ്റെ മകളുടെ പിറന്നാൾ ആഘോഷം തലസ്ഥാനത്തെ ഒരു ആഡംബര ഹോട്ടലിൽ നടന്നിരുന്നു. ഇതിനുള്ള പണം സ്പോൺസർ ചെയ്തതും ഗുണ്ട ബന്ധമുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

പോലീസുകാർക്കെതിരായ ​ഗുരുതര കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. ഡിജിപിയുടെ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. ഇതേ തുടർന്നാണ് രണ്ട് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്. ​ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടർന്ന് അഞ്ച് പോലീസുകാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. നാല് സിഐമാരെയും ഒരു എസ്ഐയെയുമാണ് മുൻപ് സസ്പെൻഡ് ചെയ്തത്. രണ്ട് ഡിവൈഎസ്പിമാരെ കൂടി സസ്പെൻഡ് ചെയ്തതോടെ ആകെ ഏഴ് പോലീസുകാർക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News