പൊല്ലാപ്പല്ല... ഇത് 'POL APP'!! വൈറല്‍ പേര് കേരളാ പോലീസങ്ങെടുത്തു...

കേരള പോലീസിന്‍റെ പുതിയ മൊബൈല്‍ ആപ്പിന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആ പേര് തന്നെ നല്‍കി. 

Last Updated : Jun 8, 2020, 11:59 AM IST
  • ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ ഒരു പേരായിരുന്നു 'പൊല്ലാപ്പ്'.
പൊല്ലാപ്പല്ല... ഇത് 'POL APP'!! വൈറല്‍ പേര് കേരളാ പോലീസങ്ങെടുത്തു...

തിരുവനന്തപുരം: കേരള പോലീസിന്‍റെ പുതിയ മൊബൈല്‍ ആപ്പിന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ആ പേര് തന്നെ നല്‍കി. 

പുതുതായി ആരംഭിക്കുന്ന ആപ്പിന് പേര് നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കേരളാ പോലീസ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്‍റുകളുമായി എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ കിട്ടിയ ഒരു പേരായിരുന്നു 'പൊല്ലാപ്പ്'. 

പോലീസിന്റെ പോലും ആപ്പിന്‍റെ ആപ്പും ചേര്‍ത്ത് തിരുവനന്തപുരം സ്വദേശി ശ്രീകാന്താണ് ഈ പേര് നിര്‍ദേശിച്ചത്. പേര് തിരഞ്ഞെടുത്ത വിവരം ഫേസ്ബുക്ക്‌ പേജിലൂടെയാണ് കേരളാ പോലീസ് അറിയിച്ചത്. 

നയന്‍താരയും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു? ഇഷാരിയ്ക്ക് പറയാനുണ്ട്...

കേരളാ പോലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പാണിത്. 

പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് സംസ്ഥാന പോലീസ് മേധാവി ഉപഹാരം നൽകു൦. 2020 ജൂൺ 10ന്
ഓൺലൈൻ റിലീസി൦ഗിലൂടെയാണ് ആപ്പിന്‍റെ ഉത്‌ഘാടനം.

'ജോര്‍ജ്ജ് ഫ്ലോയ്ഡ്' ഇന്ത്യയില്‍? വയോധികന്‍റെ കഴുത്തില്‍ കാല്‍മുട്ട് വച്ച് ഞെരിച്ച് പോലീസ്!

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐ‌ആർ ഡോൺലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.

കേരളാ പോലീസിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ രൂപം: 

ആപ്പിന് പേരായി... പൊല്ലാപ്പല്ല; "POL-APP"
കേരളാ പോലീസിന്‍റെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കാൻ നിലവിലുണ്ടായിരുന്ന മൊബൈൽ ആപ്പുകൾ സംയോജിപ്പിച്ചുകൊണ്ട് തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പിന് പേര് നിർദ്ദേശിക്കാൻ ഞങ്ങൾ നടത്തിയ അഭ്യർത്ഥനക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. നിർദ്ദേശിക്കപ്പെട്ട പേരുകളിൽ ഏറെപ്പേർക്ക് ഇഷ്ടപ്പെട്ടതും സമൂഹമാധ്യമങ്ങളിൽ ഏറെ സ്വീകാര്യതലഭിച്ചതുമായ "POL-APP" എന്ന പേര് തെരെഞ്ഞെടുത്ത വിവരം സന്തോഷപൂർവം അറിയിക്കുന്നു. പേര് നിർദ്ദേശിച്ച തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. വിജയിക്ക് സംസ്ഥാനപോലീസ് മേധാവി ഉപഹാരം നൽകുന്നതായിരിക്കും. 2020 ജൂൺ 10ന്
ഓൺലൈൻ റിലീസിങിലൂടെ ആപ് ഉത്‌ഘാടനം ചെയ്യും.

പൊതുജനസേവന വിവരങ്ങൾ, സുരക്ഷാമാർഗ നിർദ്ദേശങ്ങൾ, അറിയിപ്പുകൾ, കുറ്റകൃത്യ റിപ്പോർട്ടിംഗ്, എഫ്‌ഐ‌ആർ ഡോൺലോഡ്, പോലീസ് സ്റ്റേഷനിലേക്കുള്ള നാവിഗേഷൻ, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷാനിർദ്ദേശങ്ങൾ, ജനമൈത്രി സേവനങ്ങൾ, സൈബർ ബോധവൽക്കരണം ട്രാഫിക് നിയമങ്ങൾ, ബോധവൽക്കരണ ഗെയിമുകൾ, പോലീസ് ഓഫീസുകളുടെയും ഉദ്യോഗസ്ഥരുടെയും ഫോൺനമ്പറുകളും ഇ മെയിൽ വിലാസങ്ങൾ, ഹെൽപ്പ്ലൈൻ നമ്പറുകൾ, വെബ്‌സൈറ്റ് ലിങ്കുകൾ, സോഷ്യൽ മീഡിയ ഫീഡുകൾ തുടങ്ങി 27 സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് സമഗ്രമായ മൊബൈൽ ആപ് തയ്യാറാക്കിയിരിക്കുന്നത്.

More Stories

Trending News