തിരുവനന്തപുരം: ജൂണിൽ പെയ്യാതിരുന്ന മഴ ജൂലൈയിൽ പെയ്തേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം നൽകുന്ന സൂചന. കാലവർഷത്തിൽ 60 ശതമാനത്തിൻറെ ഇടിവാണുണ്ടായത്. ജൂലൈ 2 മുതൽ തുടർച്ചയായ മഴക്ക് സാധ്യതയുണ്ട്.
നാല് ജില്ലയിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ആലപ്പുഴ,കോഴിക്കോട്, കണ്ണൂർ,കസര്‍കോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്ക് - പടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിൽ ന്യുനമർദ്ദവും, മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തിയും നിലനിൽക്കുന്നുണ്ട്. അഞ്ച് ദിവസം കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടന്നും കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
ഇന്ന് മഴയില്ലേ
ഇന്നത്തെ ദിവസം കാലാവസ്ഥ നിരീക്ഷണ വിഭാഗം മഴ പ്രവചനങ്ങൾ ഒന്നും നടത്തിയിട്ടില്ലെങ്കിലും.അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം,കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി സംസ്ഥാന ദുരുന്ത നിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിൽ പറയുന്നു (അന്തരീഷം പരിശോധിച്ച് പരമാവധി 3 മണിക്കൂർ നേരത്തേയ്ക്കുള്ളതാണ് ഇത്).
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
03-07-2023: കണ്ണൂർ, കാസറഗോഡ്
04-07-2023: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ്
എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
02-07-2023: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
03-07-2023: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...