Kerala Rain: കനത്ത മഴ, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

  സംസ്ഥാനത്ത് മഴ അതിശക്തമാവുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണൽ കോളേജുകൾ ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.  

Written by - Zee Malayalam News Desk | Last Updated : Jul 5, 2022, 08:02 PM IST
  • സംസ്ഥാനത്ത് മഴ അതിശക്തമാവുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു
Kerala Rain: കനത്ത മഴ, കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി

കണ്ണൂര്‍:  സംസ്ഥാനത്ത് മഴ അതിശക്തമാവുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച  ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചു.  പ്രൊഫഷണൽ കോളേജുകൾ ഐ സി എസ് ഇ, സി ബി എസ് ഇ സ്കൂളുകൾ, അംഗനവാടികൾ എന്നിവയ്ക്കും അവധി ബാധകമാണ്.  

മഴക്കെടുതിയിൽ നിന്ന് വിദ്യാർത്ഥികളെ അകറ്റി നിർത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകണമെന്നും
അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ട‍ര്‍ അറിയിച്ചു.

കനത്ത മഴയെത്തുടര്‍ന്ന്  കാസർഗോഡ് ജില്ലയിലെ അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സ്ക്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കാസർഗോഡ് ജില്ലയില്‍  കോളേജുകൾക്ക് അവധി ബാധകമായിരുന്നില്ല.

Also Read:  SpiceJet Emergency Landing : സ്പൈസ്ജെറ്റിന്റെ മറ്റൊരു വിമാനവും അടിയന്തരമായി മുംബൈയിൽ ഇറക്കി; ഇന്ന് ഇത് രണ്ടാം തവണ

അതേസമയം, വരും മണിക്കൂറുകളില്‍  സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ  മുന്നറിയിപ്പ്.  മലയോരമേഖലകളില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 

മധ്യപ്രദേശിന്  മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിൽ നിന്നുള്ള കാലവര്‍ഷ കാറ്റും ശക്തമായതാണ് മഴ കനക്കാൻ കാരണമായത്.  ശക്തമായ, ഉയർന്ന തിരമലകൾക്ക് സാധ്യത ഉള്ളതിനാൽ തീർദേശവാസികൾ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്. 

അടുത്ത 5 ദിവസങ്ങളിൽ ഗുജറാത്ത്, കൊങ്കൺ, ഗോവ, മധ്യമഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, യാനം, തെലങ്കാന, തീരദേശ, ദക്ഷിണ കർണാടക, കേരളം, മാഹി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടതോ  കനത്തതോ അതിശക്തമായതോ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News