Kerala Rain Update: തെക്കൻ കേരളത്തിൽ വേനൽ മഴയിൽ വ്യാപക നാശ നഷ്ടം; നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

Kerala weather today: 37.4 മില്ലി മീറ്റർ വേനൽ മഴയാണ് ഇക്കുറി കേരളത്തിൽ ലഭിച്ചത്. മുൻകാലങ്ങളെ അപേക്ഷിച്ച് കുറവാണിതെന്നാണ് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Apr 5, 2023, 11:10 AM IST
  • ഇന്നലെ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്.
  • എന്നാൽ ഇക്കുറി വേനൽ മഴ കുറവാണെന്നാണ് റിപ്പോർട്ട്.
  • മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തവണ കുറവ് വേനൽമഴയാണ് ലഭിച്ചത്.
Kerala Rain Update: തെക്കൻ കേരളത്തിൽ വേനൽ മഴയിൽ വ്യാപക നാശ നഷ്ടം; നാലു ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസവത്തേക്ക് കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്നലെ മഴയ്ക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. എന്നാൽ ഇക്കുറി വേനൽ മഴ കുറവാണെന്നാമ് റിപ്പോർട്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഇത്തവണ കുറവ് വേനൽമഴയാണ് ലഭിച്ചത്. 42.9 മില്ലിമീറ്റർ മഴ ലഭിക്കേണ്ടയിടത്ത്, ഇത്തവണ 37.4 മില്ലി മീറ്റർ മഴ മാത്രമാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

ഇന്നലെ തെക്കന്‍ കേരളത്തിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശ നഷ്ടം ഉണ്ടായി. ശക്തമായ കാറ്റിൽ മരം വീണ് അടൂരും കൊട്ടാരക്കരയിലുമായി രണ്ട് പേര്‍ മരിച്ചു. അടൂര്‍ ചൂരക്കോട് സ്കൂട്ടറിന് മുകളിൽ മരം വീണാണ് യുവാവ് മരിച്ചത്. നെല്ലിമുകൾ സ്വദേശി മനു മോഹൻ ആണ് ദേഹത്ത് മരം വീണ് മരിച്ചത്. അതേസമയം അടൂരിൽ പലയിടത്തും വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണു.

Also Read: Madhu Case : സർക്കാരിന് വീഴ്ച ഉണ്ടായാൽ പ്രതികൾക്ക് ശിക്ഷ കിട്ടുമായിരുന്നോ? പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ എഎ റഹീം

കൊട്ടാരക്കര ഇഞ്ചക്കാട് ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് വൃദ്ധയും മരിച്ചു. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. കൂടാതെ ശക്തമായ കാറ്റിൽ കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ വാഹനങ്ങളുടെ മുകളിലേയ്ക്കും മരം വീണു. കൊട്ടാരക്കര പ്രസ് സെന്‍ററിന്‍റെയും പോലിക്കോട് പെട്രോൾ പമ്പിന്‍റെയും മേൽകൂര തകർന്നു. ആയൂർ കോട്ടയ്ക്കാവിളയിൽ സ്വകാര്യ കശുവണ്ടി ഫാക്ടറിയുടെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News