തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ തീയ്യതികൾ പ്രഖ്യാപിച്ചു. മാർച്ച്-4ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 25-ന് അവസാനിക്കും. ഐടി പരീക്ഷകളുടെ പ്രാക്ടിക്കൽ ഇതിനോടകം ഫെബ്രുവരി 14-ന് പൂർത്തിയാക്കിയിട്ടുണ്ട്.
മോഡൽ പരീക്ഷ 19- ന് ആരംഭിച്ച് 23-ന് അവസാനിക്കുമ്പോൾ പ്ലസ്ടു മോഡൽ പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി 22-ന് അവസാനിക്കും. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട ഭാഷകളിലായാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തുന്നത്. മാർച്ച് നാലിന് ആദ്യം നടക്കുന്നത് മലയാളം- പാർട്ട്-1, തമിഴ്, കന്നട, ഉറുദ്ദു, ഗുജറാത്തി, സംസ്കൃതം, അറബിക് എന്നിങ്ങനെയുള്ള ഭാഷാ വിഷയങ്ങളാണ്.
6-ന് ഇംഗ്ശീഷും, 11- ഗണിത ശാസ്ത്രവുമാണ് വിഷയങ്ങൾ. 13-ന് മലയാളം സെക്കന്റ്, 15-ന് ഫിസിക്സും( ഊർജതന്ത്രം) നടക്കും. 18-ന് ഹിന്ദി /ജനറൽ നോളഡ്ജ്, 20-ന് കെമിസ്ട്രി, 22-ന് ബയോളജി, 25-ന് സോഷ്യൽ സയൻസുമാണ് വിഷയങ്ങൾ. രാവിലെ 9.3-നാണ് എല്ലാ ദിവസവും പരീക്ഷകൾ ആരംഭിക്കുന്നത്. വിഷയത്തിൻറെ ദൈർഘ്യം അനുസരിച്ച് ചിലത് 11.15 നും ചിലത് 12.15നുമാണ് അവസാനിക്കുന്നത്. അതായത് ഏറ്റവും കൂടിയ സമയം 9.30 മുതൽ 12.15 വരെയാണ്.
അഡ്മിഷൻ ടിക്കറ്റ്
റഗുലർ വിദ്യാർഥികൾക്ക് തങ്ങളുടോ ഫോട്ടോയോട് കൂടിയുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഓൺലൈൻ വഴി പരീക്ഷ ചീഫ് സൂപ്രണ്ടുമാർക്ക് ലഭിക്കും. പരീക്ഷ ആരംഭിക്കുന്നതിന് മൂന്ന് ദിവസം മുൻപ് വിദ്യാർഥികൾക്ക് ഹാൾ ടിക്കറ്റ് നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ പറയുന്നു.
പൂനർ മൂല്യ നിർണ്ണയം
പരീക്ഷാ ഫലം വന്നതിന് ശേഷം വിദ്യാർഥികൾക്ക് ആവശ്യമെങ്കിൽ പുനർ മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. ഇതിന് പേപ്പർ 1-ന് 400 രൂപ എന്ന നിരക്കിലാണ് സർക്കാരിലേക്ക് അപേക്ഷിക്കേണ്ടത്.ഇത് തിരികെ ലഭിക്കില്ല. എ പ്ലസ് ലഭിക്കുന്ന വിഷയങ്ങൾക്കും ആവശ്യമെങ്കിൽ വീണ്ടും അപേക്ഷിക്കാം.
ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ
പരീക്ഷ തീയ്യതിയും മറ്റ് വിവരങ്ങളും അറിയാൻ വിദ്യാർഥികൾക്ക് ടൈംടേബിൾ ഒാൺലൈനായി തന്നെ ഡൗൺലോഡ് ചെയ്യാം. ഇതിനായി https://sslcexam.kerala.gov.in/ സന്ദർശിക്കുക. ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ നൽകുന്നു. കഴിഞ്ഞ വർഷം 4.5 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇത്തവണയും അത്രയും തന്നെ വിദ്യാർഥികൾ പരീക്ഷ എഴുതിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡൗണ്‍ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക- SSLC EXAM TIME TABLE DOWNLOAD
പരീക്ഷാ ഫലം
2024 മെയ് മാസത്തോട് കൂടി പരീക്ഷ ഫലങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ തീയ്യതികൾ സംബന്ധിച്ച് ചില വ്യക്തതകൾ ഇനിയും വരാനുണ്ട്. കുറഞ്ഞത് ഡി പ്ലസ് ഗ്രേഡ് വാങ്ങുന്നവരാണ് പരീക്ഷയിൽ പാസാകുന്നത്. ഇതിൽ ഉയർന്ന ഗ്രേഡ എ പ്ലസാണ്. എപ്ലസിന് 9 ഉം, ഡി പ്ലസിന് 3 ഉം ആണ് ഗ്രേഡ് വാല്യുവായി കണക്കാക്കുന്നത്. ഡിപ്ലസിന് താഴെ ഗ്രേഡ് പരീക്ഷയിൽ ലഭിക്കുന്നവർ തോൽക്കും. ഇത് വ്യക്തമായി ഉത്തരവിൽ പറയുന്നുണ്ട്. ഒാരോ വിഷയങ്ങൾക്കും മാർക്ക് കണക്കാക്കുന്ന വിധം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ വ്യക്തമായി പറയുന്നുണ്ട്.
മാർക്ക് വിവാദം
എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് വാരിക്കോരി മാർക്ക് നൽകുന്നു എന്നതായിരുന്നു സമീപകാലത്തുണ്ടായ വിവാദങ്ങളിൽ ഒന്ന്. അധ്യാപകർക്കായി വിളിച്ച് ചേർത്ത യോഗത്തിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ ഇത്തരമൊരു കാര്യം ഉന്നയിച്ചത്. അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്ക് പോലും എ പ്ലസ് എന്നതായിരുന്നു വിമർശനം. ഇത് സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞത് അത് സർക്കാർ നിലപാടല്ല എന്നതായിരുന്നു.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.