59ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

രണ്ട് ജില്ലകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ന് 52 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്.  

Last Updated : Dec 9, 2018, 08:56 AM IST
59ാമത് സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും

ആലപ്പുഴ: അന്‍പത്തി ഒന്‍പതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് സമാപനം. 175 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 675 പോയിന്റുമായി കോഴിക്കോടും 673 പോയിന്റുമായി പാലക്കാടും മുന്നേറുകയാണ്. 

രണ്ട് ജില്ലകളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഇന്ന് 52 ഇനങ്ങള്‍ കൂടി പൂര്‍ത്തിയാകാനുണ്ട്. മിമിക്രി, സംഘനൃത്തം, മോണോ ആക്ട് തുടങ്ങിയ ഇനങ്ങളെല്ലാം ഇന്നാണ് നടക്കുന്നത്.

അതേസമയം വിധികര്‍ത്താവിനെ ചൊല്ലിയുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ മാറ്റിവച്ച ഹയര്‍സെക്കന്ററി വിഭാഗം കൂടിയാട്ടം ഇന്ന് രാവിലെ ടൗണ്‍ ഹാളില്‍ നടക്കും. ആലപ്പുഴ ടീമിന്‍റെ പരിശീലകന്‍ വിധികര്‍ത്താവായി എത്തിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

പരിശീലകനെ മാറ്റിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് 15 ടീമുകള്‍ അറിയിക്കുകയായിരുന്നു. ആകെ 17 ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

മത്സരം റദ്ദാക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും, അത് അനുവദിക്കില്ലെന്ന് വ്യക്തമാക്കി മത്സരാര്‍ത്ഥികള്‍ മേക്കപ്പോട് കൂടി തന്നെ വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധവും നടത്തി. പ്രധാനവേദിക്ക് സമീപം മൂന്ന് മണിക്കൂറോളമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. പിന്നീട് പൊലീസെത്തിയാണ് വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് മാറ്റിയത്.

Trending News