Train Ticket Booking: ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇനി 60 ദിവസം മുൻപ് മാത്രം; ബുക്കിങ് നിയമങ്ങളിൽ മാറ്റം! അറിയാം വിശദമായി

Train ticket reservation new rules: റെയിൽവേ ടിക്കറ്റ് റിസർവേഷൻ നിയമങ്ങളിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ഇനി മുതൽ 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ.

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 06:14 PM IST
  • റെയിൽവേയുടെ പ്രവർത്തനങ്ങൾ സു​ഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി പ്രയോജനപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു
  • നിലവിൽ ഭക്ഷണത്തിന്റെ ​ഗുണനിലവാര നിരീക്ഷണത്തിന് റെയിൽവേ എഐ ക്യാമറകൾ ഉപയോ​ഗിക്കുന്നുണ്ട്
Train Ticket Booking: ട്രെയിൻ ടിക്കറ്റ് റിസർവേഷൻ ഇനി 60 ദിവസം മുൻപ് മാത്രം; ബുക്കിങ് നിയമങ്ങളിൽ മാറ്റം! അറിയാം വിശദമായി

ചെന്നൈ: റെയിൽവേ ടിക്കറ്റ് ബുക്കിങ്ങ് നിയമത്തിൽ മാറ്റങ്ങളുമായി റെയിൽവേ. ഇനി മുതൽ 60 ദിവസം മുൻപ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. നേരത്തെ 120 ദിവസം മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം ഇത് 60 ദിവസമായി ചുരുക്കി.

നവംബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് റെയിൽവേ വ്യക്തമാക്കുന്നത്. ഒക്ടോബർ 31 വരെ ബുക്ക് ചെയ്തിരിക്കുന്ന ടിക്കറ്റുകൾ നിലനിൽക്കും ഇതിന് പുതിയ നിയമം ബാധകമല്ലെന്നും റെയിൽവേ അറിയിക്കുന്നു.

പെട്ടെന്ന് യാത്രകൾ തീരുമാനിക്കുന്നവരെ കൂടി കണക്കിലെടുത്താണ് പുതിയ തീരുമാനമെന്ന് റെയിൽവേ അറിയിച്ചു. യാത്രക്കാർക്ക് പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം നൽകുകയാണ് ലക്ഷ്യം. പകൽ സമയങ്ങളിൽ സർവീസ് നടത്തുന്ന താജ് എക്സ്പ്രസ്, ​ഗോംതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും വിദേശികൾക്കുള്ള 365 ദിവസത്തെ ബുക്കിങ്ങ് എന്ന നയത്തിലും മാറ്റം വരുത്തിയിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.

ALSO READ: എറണാകുളം– ബെംഗളൂരു വന്ദേഭാരത്; യാത്രാ സമയം 9 മണിക്കൂർ 10 മിനിറ്റ്, ബുക്കിങ് തുടങ്ങി

റെയിൽവേയുടെ പ്രവർത്തനങ്ങൾ സു​ഗമമാക്കുന്നതിന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കൂടി പ്രയോജനപ്പെടുത്തുമെന്നും റെയിൽവേ അറിയിച്ചു. നിലവിൽ ഭക്ഷണത്തിന്റെ ​ഗുണനിലവാര നിരീക്ഷണത്തിന് റെയിൽവേ എഐ ക്യാമറകൾ ഉപയോ​ഗിക്കുന്നുണ്ട്.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുൻപ് തന്നെ കൺഫ‍ർമേഷൻ സാധ്യതകളെക്കുറിച്ച് അറിയാൻ യാത്രക്കാരെ എഐ മോഡൽ സഹായിക്കുമെന്നും ഇത് അനുസരിച്ച് യാത്ര ക്രമീകരിക്കാൻ സാധിക്കുമെന്നും റെയിൽവേ വ്യക്തമാക്കുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News