Kerala Rain Alert: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായേക്കും; ഇടുക്കിയിലും കോഴിക്കോട്ടും യെല്ലോ അലർട്ട്

Kerala Weather Report: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  ശക്തമായ മഴ എന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് പറയുന്നത്.

Written by - Ajitha Kumari | Last Updated : Aug 12, 2023, 11:30 AM IST
  • സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായേക്കും
  • ഇടുക്കിയിലും കോഴിക്കോട്ടും യെല്ലോ അലർട്ട്
  • ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ മുന്നറിയിപ്പാണ്
Kerala Rain Alert: സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായേക്കും; ഇടുക്കിയിലും കോഴിക്കോട്ടും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ‌വീണ്ടും മഴ വ്യാപകമായേക്കുമെന്ന് റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  ആഗസ്റ്റ് മാസത്തിലെ ആദ്യത്തെ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. ഇന്ന് ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

Also Read: Nehru Trophy Boat Race: 69-ാമത് നെഹ്റു ട്രോഫി വള്ളം കളി മത്സരം ഇന്ന്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.  ശക്തമായ മഴ എന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് പറയുന്നത്. ആഗസ്റ്റ് മാസത്തിൽ ഇതുവരെ കാര്യമായ മഴ ലഭിച്ചിട്ടില്ല. കേരള-കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: Rahul Gandhi: രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ; 9 വീടുകളുടെ താക്കോൽ കൈമാറും

വരുന്ന നാല് ദിവസങ്ങളിൽ നിലവിൽ ഒരു ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.   ഇന്ന് തെക്കൻ ആന്ധ്രപ്രദേശ് തീരത്തും അതിനോട് ചേർന്ന മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ എന്നാൽ ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News