KGMCTA | മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളിലേക്ക് ക്രമവിരുദ്ധമായി മാറ്റരുതെന്ന് കെജിഎംസിടിഎ

കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ തസ്തികകൾ പുതുതായി സ്ഥാപിച്ച മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തിലാണ് കെജിഎംസിടിഎയുടെ പ്രസ്താവന

Written by - Zee Malayalam News Desk | Last Updated : Oct 23, 2021, 03:42 PM IST
  • പുതിയ മെഡിക്കൽ കോളേജുകളിലേക്ക് തസ്തികകൾ സൃഷ്ടിക്കണം
  • നിലവിലുള്ള ഡോക്ടർമാരെ മാറ്റുന്നത് പ്രതിസന്ധി സൃഷ്ടിക്കും
  • ചികിത്സാ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും
  • മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ചർച്ചകൾ വേണമെന്നും കെജിഎംസിടിഎ
KGMCTA | മെഡിക്കൽ കോളേജിലെ ഡോക്ടർമാരെ പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളിലേക്ക്  ക്രമവിരുദ്ധമായി മാറ്റരുതെന്ന് കെജിഎംസിടിഎ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ (Medical college) ഡോക്ടർമാരെ ക്രമവിരുദ്ധമായി പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജുകളിലേക്ക് മാറ്റരുതെന്ന് കെജിഎംസിടിഎ. കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ തസ്തികകൾ പുതുതായി സ്ഥാപിച്ച മെഡിക്കൽ കോളേജുകളിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായുള്ള സൂചനകളുടെ പശ്ചാത്തലത്തിലാണ് കെജിഎംസിടിഎയുടെ (KGMCTA) പ്രസ്താവന.

സാധാരണഗതിയിൽ ഒരു പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുമ്പോൾ തന്നെ അവിടേക്ക് വേണ്ട അധ്യാപക, അനധ്യാപക തസ്തികകൾ സൃഷ്ടിക്കുകയും അതിലേക്ക് പുതുതായി നിയമനം നടത്തുകയോ, നിലവിൽ സർവ്വീസിലുള്ളവരെ സ്ഥാനക്കയറ്റം നൽകി അവിടേക്ക് അയക്കുകയോ ആണ് ചെയ്യേണ്ടത്. എന്നാൽ അതിന് തയ്യാറാകാതെ, പുതിയ തസ്തികകൾ സൃഷ്ടിക്കാതെ സർവ്വീസിൽ ഇപ്പോൾ ഉള്ള ആൾക്കാരെക്കൊണ്ട് പുതുതായി സ്ഥാപിച്ച മെഡിക്കൽ കോളേജുകൾ കൂടി നടത്തിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ നീക്കം പ്രതിഷേധാർഹമാണെന്ന് കെജിഎംസിടിഎ അറിയിച്ചു.

ALSO READ: Thiruvananthapuram medical college | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വികസനത്തിന് 27.37 കോടിയുടെ ഭരണാനുമതി

ഇപ്പോൾ തന്നെ രാജ്യത്തെ മികച്ച മെഡിക്കൽ കോളേജുകളുടെ പട്ടികയിൽ മുൻ സ്ഥാനങ്ങളിൽ കേരളത്തിലെ മെഡിക്കൽ കോളേജുകൾ സ്ഥാനം പിടിച്ചിട്ടില്ല. മുൻ കാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകൾ സർക്കാർ മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നുണ്ട്. കൂടുതൽ സങ്കീർണ്ണമായ ഓപ്പറേഷനുകളും ചികിത്സാ രീതികളും അവിടെ ലഭ്യമാണ്. ഈയൊരു സാഹചര്യത്തിൽ ഇത്തരം ചികിത്സകളും സേവനങ്ങളും അവിടെ തടസ്സമില്ലാതെ തുടരുന്നതിന് ക്രമവിരുദ്ധമായ സ്ഥലം മാറ്റങ്ങൾ കാരണമാകും. അതിനാൽ ഈ നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നാണ് കെജിഎംസിടിഎ ആവശ്യപ്പെടുന്നത്.

കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ചികിത്സയുടെ കാര്യത്തിലും അക്കാദമിക മികവിന്റെ കാര്യത്തിലും ഗവേഷണ പ്രവർത്തനങ്ങളുടെ കാര്യത്തിലും ഈ നീക്കം പ്രത്യാഘാതമേൽപ്പിക്കും. അതോടൊപ്പം മെഡിക്കൽ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ വേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനും നടപ്പിലാക്കാനും സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം കടുത്ത പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും കെജിഎംസിടിഎ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News