വിജിലൻസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമായ രേഖകൾ വിജിലൻസിന് നൽകിട്ടുണ്ടെന്ന് കെഎം ഷാജി

വിദേശ കറൻസി മക്കളുടെ ശേഖരത്തിൽ നിന്നാണെന്ന് കെഎം ഷാജി. പുറത്ത് വരുന്ന വാർത്തകൾ പലതും അസത്യമെന്നും ഷാജി

Written by - Zee Malayalam News Desk | Last Updated : Apr 16, 2021, 03:31 PM IST
  • നാലര മണിക്കൂറാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്തത്
  • വിജിലൻസ് ഡിവൈഎസ്പി ​ജോൺസണിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ
  • റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജ പ്രചരണങ്ങളാണ് പുറത്ത് വന്നതെന്ന് കെഎം ഷാജി പറഞ്ഞു
  • 47,35,000 രൂപയാണ് കണ്ടെത്തിയതെന്നാണ് ഷാജി വ്യക്തമാക്കുന്നത്
വിജിലൻസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ആവശ്യമായ രേഖകൾ വിജിലൻസിന് നൽകിട്ടുണ്ടെന്ന് കെഎം ഷാജി

കോഴിക്കോട്: കെഎം ഷാജിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആവശ്യമായ രേഖകൾ വിജിലൻസിന് (Vigilance) നൽകിട്ടുണ്ടെന്ന് ഷാജി. കൂടുതൽ രേഖകൾ ഒരാഴ്ചയ്ക്കകം കൈമാറും. പണം കണ്ടെത്തിയത് ക്യാമ്പ് ഹൗസിലെ കട്ടിലിനടിയിൽ നിന്നാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പിരിച്ച പണമാണ്. വീട്ടിൽ സൂക്ഷിച്ച പണത്തിന് കൃത്യമായ രേഖകളുണ്ടെന്നും കെഎം ഷാജി (KM Shaji). അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് വിജിലൻസ് കെഎം ഷാജിയെ ചോദ്യം ചെയ്തത്.

നാലര മണിക്കൂറാണ് വിജിലൻസ് ഷാജിയെ ചോദ്യം ചെയ്തത്. വിജിലൻസ് ഡിവൈഎസ്പി ​ജോൺസണിൻറെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. റെയ്ഡ് കഴിഞ്ഞ ശേഷം വ്യാപകമായ വ്യാജ  പ്രചരണങ്ങളാണ് പുറത്ത് വന്നതെന്ന് കെഎം ഷാജി  പറഞ്ഞു. സ്ഥലക്കച്ചവടത്തിനായി ബന്ധു കൊണ്ടുവച്ച പണമാണെന്നാണ് വാർത്തകൾ വന്നത്. അങ്ങനെ താനാരോടും പറഞ്ഞിട്ടില്ല. 47,35,000 രൂപയാണ് കണ്ടെത്തിയതെന്നാണ് ഷാജി വ്യക്തമാക്കുന്നത്. താൻ പണം ക്ലോസറ്റിൽ സൂക്ഷിച്ചതായാണ് ചിലർ പ്രചരിപ്പിക്കുന്നത്. അവർ ക്ലോസറ്റിന് മുകളിൽ ഉറങ്ങി ശീലമുള്ളവരാണെന്ന് കെഎം ഷാജി പരിഹസിച്ചു. വിജിലൻസ് അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും കെഎം ഷാജി ആരോപിച്ചു. തെരഞ്ഞെടുപ്പ് (Election) ചെലവ് കൊടുത്ത് തീർന്നിട്ടില്ല. അതിനാണ് പണം സൂക്ഷിച്ചതെന്നും കെഎം ഷാജി വിശദീകരിച്ചു.

ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്; കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യലിനായി കെഎം ഷാജി രാവിലെ പത്ത് മണിയോടെ തൊണ്ടയാടുള്ള വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഓഫീസിലെത്തി. കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഷാജി ചോദ്യം ചെയ്യലിന് ഹാജരായത്. കഴിഞ്ഞ ദിവസം കെഎം ഷാജിയുടെ കണ്ണൂർ ചാലാടിലെ വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ അരക്കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് കോഴിക്കോട് വിജിലൻസ് പ്രത്യേക കോടതിയിൽ (Court) അന്വേഷണ സംഘം സമർപ്പിച്ചു. തുടർന്നാണ് ചോദ്യം ചെയ്യിലന് ഹാജരാകാൻ നോട്ടീസ് നൽകിയത്.

ALSO READ: കെഎം ഷാജിയെ ചോദ്യം ചെയ്യാനൊരുങ്ങി വിജിലൻസ്; ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസ് നൽകി

കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയതിന് ശേഷമാണ് വിജിലൻസ് സംഘം അകത്ത് പ്രവേശിച്ചത്. ഇതേസമയം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജി വീടിന് പുറത്തുണ്ടായിരുന്നു. കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News