Roshni: ഏത് പാമ്പിനെയും ചാക്കിലാക്കും! ഫോറസ്റ്റ് ഓഫീസർ രോഷ്നിയുടെ വിശേഷങ്ങളിലേക്ക്..

പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് വാവ സുരേഷിനെയാണ് .സാധരണയായി പുരുഷൻമാർ മാത്രം ചെയ്തിരുന്ന പാമ്പ് പിടുത്തം എന്ന മേഖലയിൽ ഇപ്പോൾ സ്ത്രീകളും പുലിയാണ്. 

Written by - Akshaya PM | Edited by - Ajitha Kumari | Last Updated : Mar 14, 2022, 06:41 PM IST
  • സാധരണയായി പുരുഷൻമാർ മാത്രം ചെയ്തിരുന്ന പാമ്പ് പിടുത്തം എന്ന മേഖലയിൽ ഇപ്പോൾ സ്ത്രീകളും പുലിയാണ്
  • 2017ൽ കേരള സംസ്ഥാന വനംവകുപ്പിന്റെ ചരിത്രത്തിൽ വനിതകൾക്ക് ആദ്യമായി നിയമനം നൽകിയതിലൂടെയാണ് രോഷ്നി സർവ്വീസിൽഎത്തിയത്
Roshni: ഏത് പാമ്പിനെയും ചാക്കിലാക്കും! ഫോറസ്റ്റ് ഓഫീസർ രോഷ്നിയുടെ വിശേഷങ്ങളിലേക്ക്..

പാമ്പിനെ പിടിക്കാനുണ്ട് എന്നു പറയുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്നത് വാവ സുരേഷിനെയാണ് .സാധരണയായി പുരുഷൻമാർ മാത്രം ചെയ്തിരുന്ന പാമ്പ് പിടുത്തം എന്ന മേഖലയിൽ ഇപ്പോൾ സ്ത്രീകളും പുലിയാണ്. തിരുവനന്തപുരം ഫോറസ്റ്റ്  റെയിഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും റാപ്പിഡ് റെസ്പോൺസ് ടീം അംഗവുമായ ജി എസ്  രോഷ്നി വനംവകുപ്പിന്റെ ചരിത്രത്തിൽ ആദ്യ നിയമനം കിട്ടിയ വനിതയാണ്.

പാമ്പിനെ രക്ഷിക്കാൻ പോകുമ്പോൾ സാക്ഷാൽ പരമശിവനോട് പ്രാർത്ഥിച്ചാണ് രോഷ്നി പോകാറുളളത് .ഈ പതിവ് തെറ്റിക്കാറില്ല.പാമ്പിനെ രക്ഷിക്കാനാണ് പോവുന്നത് അല്ലാതെ ഉപദ്രവിക്കാനല്ല .അത് കൊണ്ട് തന്നെ  പിഴവ് വരാതെ സഹായിക്കണമെന്നാണ് പ്രാർത്ഥന. 2017ൽ  കേരള സംസ്ഥാന വനംവകുപ്പിന്റെ ചരിത്രത്തിൽ വനിതകൾക്ക് ആദ്യമായി നിയമനം നൽകിയതിലൂടെയാണ് രോഷ്നി സർവ്വീസിൽഎത്തിയത്.  ഇപ്പോൾ പരുത്തിപ്പളളി ഫോറസ്റ്റ് റെയ്ഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഒഫീസറായ രോഷ്നി റാപ്പിഡ് റെസ്പോൺസ് ടീം അംഗമാണ്.

Also Read: വഴിയാത്രക്കാരുടെ ദാഹമകറ്റാൻ തിരുവനന്തപുരത്തുകാരുടെ സാധു സുഗതൻ ഇപ്പോഴും പേരൂർക്കട വഴയിലയിലുണ്ട് 

വനംവകുപ്പിന്റെ പ്രത്യേക മാർഗനിർദേശത്തിലൂടെ ജനവാസ മേഖലയിലെ പാമ്പ് പിടുത്തത്തിലൂടെയായിരുന്നു രോഷ്‌നിയുടെ ഈ മേഖലയിലേക്കുള്ള കാൽവയ്‌പ്പ്. അതുപോലെ വനംവകുപ്പ് സംഘടിപ്പിച്ച പരിശീലന ക്യാമ്പിൽ 13 സെക്കൻഡിൽ രോഷ്നി മൂർഖൻ പാമ്പിനെ പിടിച്ചതിനെ തുടർന്നാണ് പാമ്പിനെ പിടിക്കാനുളള ലൈസൻസ് കിട്ടിയത്. അങ്ങനെയാണ്  പെരുമ്പാമ്പിനെയും മൂർഖനെയെല്ലാം പിടക്കാൻ ആരംഭിച്ചത്.  

 

ഇക്കൂട്ടത്തിൽ എടുത്ത് പറയേണ്ടത് അണലി അടക്കമുളള പാമ്പുകളെ ഒരു പേടിയും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുളളിൽ രോഷ്നി പിടിച്ചു എന്നതാണ്. ഇതിനിടയിലാണ് വീട്ടുവളപ്പിലുണ്ടായിരുന്ന മൂർഖൻ പാമ്പിനെ പിടികൂടുന്ന വീഡിയോ വൈറലാകുകയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തത്.

ഇടക്കാലത്ത് കുറച്ച് നാൾ ഇക്കോടൂറിസം മേഖലയിൽ പ്രവർത്തിച്ചെങ്കിലും തന്റെ തട്ടകം ഇതല്ലന്ന് മനസ്സിലാക്കി വീണ്ടും തിരിച്ചു.കാരണം വന്യജീവികളെയും  പാമ്പുകളെയും തനിക്ക് ഇഷ്ട്ടമാണെന്നും ഇത് ഒരു ജോലിയായി കണ്ടിട്ടില്ലാ എന്നുമാണ് രോഷ്നിയുടെ മറുപടി.എല്ലാത്തിലും പ്രധാനം മിണ്ടാപ്രാണികളെ സുരക്ഷിത സ്ഥലത്ത് എത്തിക്കുന്ന ജോലി ഒരിക്കലും വെറുക്കില്ലന്നും രോഷ്നി പറഞ്ഞു.

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. കാട്ടുപോത്തിനെ പേടിച്ച് മരത്തിൽ കയറുന്ന സിംഹം! വീഡിയോ വൈറൽ

അമ്മയ്ക്ക് ഇപ്പോഴും ഭയമുണ്ട് പലപ്പോഴും ജോലി നിർത്താൻ പറയാറുണ്ട്. അപ്പോഴൊക്കെ താൻ ശാസ്ത്രീയമായി മാത്രമാണ് പാമ്പിനെ പിടികൂടാറുളളു എന്ന് അമ്മയ്ക്ക് ഉറപ്പ് നൽകും.ആ വിശ്വാസം ഭർത്താവ് സജിത് കുമാറിനുമുണ്ട്. മക്കളായ ദേവ നാരായണനും സൂര്യ നാരായണനും വളരെ സപ്പോർട്ടാണ്. അത്കൊണ്ട് തനിക്ക് ചെയ്യാൻ കഴിഞ്ഞത് പോലെ കൂടുതൽ സ്ത്രീകൾ പാമ്പിനെ സംരക്ഷിക്കുന്നതിലേക്ക് കടന്നുവരണം എന്നാണ് രോഷ്നിയുടെ ആഗ്രഹം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News