വഴിയാത്രക്കാരുടെ ദാഹമകറ്റുന്ന സാധു സുഗതനെ പരിചയപ്പെടാം

വഴിയാത്രക്കാരുടെ ദാഹമകറ്റാൻ തിരുവനന്തപുരത്തുകാരുടെ സാധു സുഗതൻ ഇപ്പോഴും പേരൂർക്കട വഴയിലയിലുണ്ട്  

Edited by - Ajitha Kumari | Last Updated : Mar 13, 2022, 04:51 PM IST
  • വഴിയാത്രക്കാരുടെ ദാഹമകറ്റാൻ തിരുവനന്തപുരത്തുകാരുടെ സാധു സുഗതൻ ഇപ്പോഴും പേരൂർക്കട വഴയിലയിലുണ്ട്
  • സുഗതന്‍റെ അപ്പൂപ്പന്‍റെ കാലത്ത് തുടങ്ങിയ കുടിവെള്ള വിതരണം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു
വഴിയാത്രക്കാരുടെ ദാഹമകറ്റുന്ന സാധു സുഗതനെ പരിചയപ്പെടാം

വഴിയാത്രക്കാരുടെ ദാഹമകറ്റാൻ തിരുവനന്തപുരത്തുകാരുടെ സാധു സുഗതൻ ഇപ്പോഴും പേരൂർക്കട വഴയിലയിലുണ്ട്. ഇവിടെയെത്തുന്ന ആരും ദാഹത്തോടെ മടങ്ങില്ല. സുഗതന്‍റെ അപ്പൂപ്പന്‍റെ കാലത്ത് തുടങ്ങിയ കുടിവെള്ള വിതരണം ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു.

രണ്ട് തലമുറയായി എല്ലാവർക്കും കുടിവെള്ളവും ഭക്ഷണവും നൽകുന്ന ഒരു കുടുംബമുണ്ട്.  ഒരു പ്രതിഫലവും ആഗ്രഹിക്കാതെയാണ് ഈ കുടുംബം ഈ സൽപ്രവർത്തി ആരംഭിച്ചത്. ശുദ്ധമായ മോരാണ് സൗജന്യമായി നൽകിയിരുന്നത്. ഈ കുടുംബത്തിലെ നിലവിലെ മുത്ത കാരണവരാണ് സാധു സുഗതൻ. 

ദാഹിച്ച് എത്തുന്നവർക്ക് കൂടി വെള്ളവും ഭക്ഷണവും നൽകുക. അത് മാത്രമാണ് സുഗുണൻ എന്ന മനുഷ്യന്റെ ജീവിത ലക്ഷ്യം. ജരാനരകൾ ബാധിച്ച് താടി നീട്ടി കുടിവെള്ളം വച്ചിരിക്കുന്ന കലത്തിനടുത്തായി ഒരു ചാരു കസേരയിൽ ചാഞ്ഞിരിക്കുണ്ടാകും സുഗുണൻ. 

 

മുത്തച്ചൻ തുടങ്ങി വച്ച കാര്യം ഒരു ആചാരം പോലെ ഇന്നും പിന്തുടരുകയാണ്. കോവിഡ് കാലത്തിന് മുമ്പ് കഞ്ഞിയും മോരും പഴവും ഇവിടെ എത്തുന്നവർക്ക് നൽകിയിരുന്നു. അതും സൗജന്യമായി. പണ്ട് ഇവിടെ നിന്നും സംഭാരം കുടിച്ചതിന്റെ ഓർമ്മയിൽ  ഇന്നും പലരും അന്വേഷിച്ച് എത്താറുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News