തിരുവനന്തപുരം: സി.പി.എമ്മിന്റെ(CPM) സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊടിയേരി ബാലകൃഷ്ണൻ തിരിച്ചെത്താൻ സാധ്യത. ബിനീഷ് കൊടിയേരിയുടെ അറസ്റ്റും,മയക്കുമരുന്ന് കള്ളക്കടത്ത് വിവാദവും തുടർന്നുണ്ടായ ആരോപണങ്ങളും മൂലം കൊടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. എന്നാൽ ചികിത്സ സംബന്ധിച്ച അവധി എന്നായിരുന്നു പാർട്ടി വിശദീകരണം.
നവംബർ മുതലായിരുന്നു കൊടിയേരിയുടെ മാറ്റം. ശനിയാഴ്ച സി.പി.എമ്മിന്റെ സെക്രേട്ടറിയറ്റ് യോഗം കൊടിയേരിയുടെ തിരിച്ചുവരവ് സംബന്ധിച്ച് ചർച്ച ചെയ്തു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരിച്ചുവരവ് ദിവസങ്ങൾക്കകമുണ്ടാകും. ചികിത്സ വിജയകരമായി പൂർത്തിയാക്കിയ കോടിയേരി(Kodiyeri) ആരോഗ്യനില വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സ കൂടി കരുതിയായിരുന്നു അവധിയെടുത്ത് മാറാനുണ്ടായ തീരുമാനം.
ALSO READ: Assembly Election 2021: നിയമസഭ തിരഞ്ഞെടുപ്പ് തിയതികളും മറ്റ് വിശദാംശങ്ങളും
എൽ.ഡി.എഫ്(LDF) കൺവീനറായിരുന്ന എ.വിജയ രാഘവനാണ് പകരം സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നത്. എന്നാൽ വിജയരാഘവന്റെ വരവും പലതരത്തിൽ വിവാദങ്ങളായിരുന്നു. ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ. തുടങ്ങിയവ പാർട്ടിക്ക് തന്നെ തിരിച്ചടിയായതായാണ് സൂചന. ഇതെല്ലാം കോടിയേരിയുടെ തിരിച്ചുവരവിന് അനുകൂല ഘടകമാണ്. എന്നാൽ, ബിനീഷ് കോടിയേരി ഇപ്പോഴും ജയിലിലാണ്. അത് എതിരാളികൾ ആയുധമാക്കുമെങ്കിലും കോടിയേരി പാർട്ടിയുടെ അമരത്ത് തിരിച്ചെത്തുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയനും എതിർപ്പില്ല. സ്വർണ്ണക്കടത്തിന് പഴയ അത്രയും മൂർച്ചയില്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.
ALSO READ : Assembly Election 2021: കേരളം ഏപ്രില്‍ 6ന് പോളിംഗ് ബൂത്തിലേയ്ക്ക്, ഫലപ്രഖ്യാപനം മെയ് 2ന്
അഞ്ചാം തീയ്യതി ചേരുന്ന സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റി കൊടിയേരിയുടെ വരവിൽ വ്യക്തത വരുത്തുമെന്നാണ് സൂചന. ബാംഗ്ലൂർ(Banglore) മയക്കുമരുന്ന് കേസിന്റെ കുറ്റപത്രത്തിൽ ബിനീഷ് കൊടിയേരിയുടെ പേരില്ലാത്തത് പാർട്ടിക്കും ആത്മവിശ്വാസം നൽകുന്നുണ്ട്. എന്നാൽ കൊടിയേരിക്ക് ഇനിയും രണ്ട് മാസം കൂടി ചികിത്സയും,വിശ്രമവും ആവശ്യമാണ്. ഇത് കൂടി കണക്കിലെടുത്തായിരിക്കും. സെക്രട്ടറി സ്ഥാനത്തേക്കുള്ള വരവ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...