കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കൂടത്തായി കൊലപാതക കേസിലെ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. 

Sheeba George | Updated: Oct 18, 2019, 11:42 AM IST
കൂടത്തായി കൊലപാതക പരമ്പര: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ 3 പ്രതികളുടേയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. 

കഴിഞ്ഞ 16നാണ് കേസിലെ മുഖ്യ പ്രതികളായ മൂന്നുപേരുടെയും കാസ്റ്റഡി കാലാവധി വെള്ളിയാഴ്ച 4 മണിവരെ നീട്ടിയത്. 

കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തില്‍ 3 പ്രതികളെയും ശ​നി​യാ​ഴ്ച താമരശേരി കോടതിയില്‍ ഹാജരാക്കും. കൂടാതെ, പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷയും ശ​നി​യാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കു​൦. 

കഴിഞ്ഞ ബുധനാഴ്ച കസ്റ്റഡി കാലാവധി അവസനിച്ചതിനെതുടര്‍ന്ന്‍ പ്രതികളെ കോടതിയില്‍ ഹാജരാക്കിയ അവസരത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായില്ല എന്നും, സയനൈഡ് വാങ്ങിയത് കോയമ്പത്തൂരില്‍ നിന്നാണെന്നും പോയി തെളിവെടുക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ്, വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4 മണിവരെ പ്രതികളെ ക​സ്റ്റ​ഡി​യി​ല്‍ വി​ടാ​ന്‍ കോ​ട​തി ഉ​ത്ത​ര​വിട്ടത്.

അതേസമയം, പ്ര​തി​ക​ളു​ടെ അ​ഭി​ഭാ​ഷ​ക​ര്‍ കോടതിയില്‍ പരത്തി ഉന്നയിച്ചിരുന്നു. 24 മ​ണി​ക്കൂ​ര്‍ വ​രെ തു​ട​ര്‍​ച്ച​യാ​യി പൊലീസ് ചോ​ദ്യം ചെ​യ്യു​ന്ന​താ​യും, പ്ര​തി​ക​ളെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കാ​നും ഉ​റ​ങ്ങാ​ന്‍​പോ​ലും അ​നു​വ​ദി​ക്കാ​തെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാണെന്നുമായിരുന്നു കോടതിയില്‍ അ​ഭി​ഭാ​ഷ​ക​ര്‍ അറിയിച്ചത്. 

അതേസമയം, അന്വേഷണ സംഘത്തിനെതിരെ എന്തെങ്കിലും പരാതിയുണ്ടോയെന്ന് കോടതി പ്രതികളോട് ചോദിച്ചിരുന്നു. ഇല്ലെന്ന് മൂന്നു പ്രതികളും മറുപടി നല്‍കി. പോലീസ് ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി.

കഴിഞ്ഞ 10നാണ് 3 പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.