KPCC Reorganization: സെപ്റ്റംബർ 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ

കെപിസിസി പുനഃസംഘടനയിൽ പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2021, 12:25 PM IST
  • കെപിസിസി പുനഃസംഘടന ഈ മാസം 25നകം പൂർത്തിയാക്കാൻ ധാരണ.
  • ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ട് വയ്ക്കുന്ന പേരുകൾ കൂടി പരി​ഗണിക്കും.
  • അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും.
  • രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും.
KPCC Reorganization: സെപ്റ്റംബർ 25നുള്ളിൽ പൂർത്തിയാക്കാൻ ധാരണ

തിരുവനന്തപുരം: കെപിസിസി പുനഃസംഘടന (KPCC Reorganization) സെപ്റ്റംബർ 25നകം പൂർത്തിയാക്കാൻ നേതാക്കൾക്കിടിയിൽ ധാരണ. തെരഞ്ഞെടുക്കുന്ന ഭാരവാഹികൾക്ക് ചുമതലകൾ കൃത്യമായി വീതിച്ച് നൽകും. കോൺ​ഗ്രസിലെ (Congress) മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുന്നോട്ട് വയ്ക്കുന്ന പേരുകൾ കൂടി പുനഃസംഘടനയ്ക്ക് പരി​ഗണിക്കുമെന്നാണ് വിഡി സതീശനും (VD Satheeshan)  കെ സുധാകരനും (K Sudhakaran) നൽകിയ ഉറപ്പ്. 

കോൺ​ഗ്രസിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കിലും വേണ്ടവിധത്തിലുള്ള മാറ്റങ്ങളുമായി മുന്നോട്ട് പോകാൻ തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. അതിവേഗം പുനഃസംഘടന തീർക്കാനാണ് ധാരണ. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ട് വരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീയകാര്യസമിതിയും അഴിച്ചുപണിയും. 

Also Read:  KPCC അധ്യക്ഷനായി കെ.സുധാകരനെ നിർദേശിച്ച് ഹൈക്കമാൻഡ്, തീരുമാനം കേരളഘടകത്തെ അറിയിക്കാൻ താരിഖ് അൻവറിനോട് നിർദേശിച്ചു

പുതിയ ഭാരവാഹികൾക്ക് വിദ്യാർത്ഥി-യുവജന, ട്രേഡ് യൂണിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചുനൽകും. ഭാരവാഹികളുടെ പ്രവർത്തനം വിലയിരുത്തും. ഡിസിസി പട്ടികയുടെ കാര്യത്തിൽ പാർട്ടിക്കുള്ളിൽ പോരുകൾ ഉണ്ടായെങ്കിലും സമവായത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുനഃസംഘടയുമായി പൂർണ്ണമായും സഹകരിക്കുന്നു. ഇരുവരും നൽകുന്ന പേരുകൾ പരിഗണിക്കാമെന്ന് തന്നെയാണ് സുധാകരനും സതീശനും അറിയിച്ചത്. 

Also Read: KPCC പുന:സംഘടന: പട്ടികയെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി ജെ കുര്യൻ

അതേസമയം അംഗസംഖ്യ 51 ൽ ഒതുക്കലാണ് കോൺ​ഗ്രസ് (Congress) മറികടക്കേണ്ട കടമ്പ. കൂടുതൽ പേരെ എക്സ് ഓഫീഷ്യോ അംഗങ്ങളായി ഉൾപ്പെടുത്താനാണ് ധാരണ. പുതിയ നേതൃത്വത്തിന്റെ ഉരുക്ക് മുഷ്ടി നിലപാടാണ് കൊഴിഞ്ഞുപോക്കിന് കാരണം എന്ന പരാതി എ-ഐ ഗ്രൂപ്പുകൾക്കുണ്ട്. അതേ സമയം എന്തും പറയാവുന്ന സ്ഥിതിയിൽ നിന്നും അച്ചടക്കമുള്ള പാർട്ടിയിലേക്കുള്ള മാറ്റത്തിന് പിന്തുണ കൂടുന്നുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഉമ്മൻചാണ്ടിയെയും (Oommen Chandy) ചെന്നിത്തലയെയും (Ramesh Chennithala) അനുനയിപ്പിച്ച് പുനഃസംഘടന പൂർത്തിയാക്കാനായാൽ നേട്ടമാകുമെന്നാണ് സതീശന്റെയും സുധാകരന്റെയും കണക്ക് കൂട്ടൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News