തിരുവനന്തപുരം: പുറത്ത് നിന്നും വൈദ്യുതി വാങ്ങിയതിന് ചെലവഴിച്ച തുകയ്ക്കായി ഉപയോക്താക്കളിൽ നിന്നും സർ ചാർജ് പിരിക്കാൻ കെഎസ്ഇബി. യൂണിറ്റിന് 30 പൈസ നിരക്കിലായിരിക്കും ഇത് പിരിക്കുക. കഴിഞ്ഞ ജൂലൈ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതിന് ചെലവഴിച്ച തുകയാണ് ഉപയോക്താക്കളില്‍ നിന്നും പിരിച്ചുനല്‍കണമെന്ന് റെഗുലേറ്ററി കമ്മീഷനോട് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെട്ടത്.
87.07 കോടി രൂപയാണ് ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങിയ ഇനത്തില്‍ ബോര്‍ഡിന് ചെലവായ കണക്ക്. ഇത് പിരിക്കാൻ ഫെബ്രുവരി 1 മുതല്‍ മെയ് 31 വരെ ചുമത്തിയ ഒമ്പത് പൈസ സര്‍ചാര്‍ജ് ഇപ്പോൾ പിരിച്ചുകൊണ്ടിരിക്കുകയാണ്.
187 കോടി രൂപയാണ് ജൂലൈ സെപ്റ്റംബര്‍ കാലയളവില്‍ വൈദ്യുതി വാങ്ങിയതിന് കെഎസ് ഇബി അധികം ചെലവഴിച്ചത്. ഇതു സംബന്ധിച്ച് കമ്മീഷന്‍ ഹിയറിംഗ് നടത്തുമെന്നും വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ 31 വരെ വൈദ്യുതി വാങ്ങാൻ അധികം ചെലവഴിച്ച തുകയും അതിന്റെ സര്‍ചാര്‍ജും ബോര്‍ഡ് പിരിച്ചിട്ടില്ല.
ഇത് പിരിക്കാൻ തുടങ്ങുമ്പോൾ 30 പൈസയേക്കാള്‍ കൂടുതല്‍ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിക്ക് വില കൂടുന്നതിനാല്‍ ഇനിയുള്ള മാസങ്ങളില്‍ സര്‍ചാര്‍ജ് വീണ്ടും വര്‍ധിക്കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...