തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി

ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും.

Written by - രജീഷ് നരിക്കുനി | Edited by - Priyan RS | Last Updated : Jun 25, 2022, 06:16 PM IST
  • ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്.
  • രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കും.
  • ന​ഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ സർവ്വീസ് നടത്തി വരുന്നു.
തലസ്ഥാനത്ത് ഇനി ആനവണ്ടിയുടെ ഇലക്ട്രിക് ബസുകൾ; അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി

തിരുവനന്തപുരം: തിരുവനന്തപുരം  ന​ഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ  സർവ്വീസിന് ഇനി ഇലക്ട്രിക് ബസുകളും. ഇതിനായി കെഎസ്ആർടിസി-സ്വിഫ്റ്റ് വാങ്ങിയ 25  ഇലക്ട്രിക് ബസുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരത്ത് എത്തി. ഡൽഹിയിലെ പി.എം.ഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷ്യൽ നിന്നുള്ള ബസുകളാണ് കെഎസ്ആർടിസി- സ്വിഫ്റ്റ് വാങ്ങിയത്. 

ആദ്യ ഘട്ടത്തിൽ 50 ബസുകൾക്കുള്ള ടെന്റർ ആണ് നൽകിയത്. അതിൽ 25 ബസുകൾ തയ്യാറായതിൽ ആദ്യ അഞ്ച് ബസുകളാണ് വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തിയത്. 5 ബസുകൾ കൂടെ ശനിയാഴ്ച എത്തിച്ചേരും, ബാക്കി 15 ബസുകൾ തിങ്കളാഴ്ച ഹരിയാനയിൽ നിന്നും തിരിക്കും. രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തീകരിച്ച് ഈ ബസുകൾ ഉടൻ സർവ്വീസിന് ഇറക്കും.

Read Also: മലപ്പുറത്തെ ആദ്യ ഹെവി ലൈസൻസുകാരി; ലോറിയും ബസുമൊക്കെ നിസാരമാണ് ജുമൈലക്ക്

നിലവിൽ ഡീസൽ ബസുകൾ സിറ്റി സർവ്വീസിന് 37 രൂപയാണ് ഒരു കിലോമീറ്റർ സർവ്വീസ് നടത്തുമ്പോൾ ചിലവ് വരുന്നത്. ഇത് ഇലക്ട്രിക് ബസിലേക്ക് മാറുമ്പോൾ 20 രൂപയിൽ താഴെയാകും ചിലവ് വരുക. നിലവിലെ ഇന്ധന വിലവർദ്ധനവിന്റെ സാ​ഹചര്യത്തിൽ ഇലക്ട്രിക് ബസുകളാണ് ​ഗുണകരമാകുക. തമ്പാനൂർ, കിഴക്കേകോട്ട, പാപ്പനംകോട് എന്നിവിടങ്ങളിൽ ഇതിന്റെ ചാർജിം​ഗ് സ്റ്റേഷനുകളും ഉണ്ടാകും. 

ന​ഗരത്തിന്റെ എല്ലാ റോഡിലും നിലവിൽ സിറ്റി സർക്കുലർ  സർവ്വീസ്  നടത്തി വരുന്നു. ഇടറോഡിൽ പോലും സൗകര്യ പ്രദമായ രീതിയിൽ ഇലക്ട്രിക് ബസുകൾക്ക് സർവ്വീസ് നടത്താമെന്നുള്ളത് ​ഗതാ​ഗത സൗകര്യത്തിന് കൂടുതൽ ​ഗുണകരമാകും. 9 മീറ്റർ നീളമാണ്  ഇലക്ട്രിക് ബസുകൾക്ക് ഉള്ളത്. രണ്ട് മണിയ്ക്കൂർ കൊണ്ടുള്ള ഒറ്റ  ചാർജിങ്ങിൽ തന്നെ 120 കിലോ മീറ്റർ മൈലേജാണ് ഈ ബസുകൾക്ക് കമ്പിനി വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. 

Read Also: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; സംഘത്തില്‍ ആരോഗ്യമന്ത്രിയുടെ മുന്‍ സ്റ്റാഫും

92,43,986 രൂപയാണ് ഒരു ബസിന്റെ വില. 30 സീറ്റുകളാണ് ഉള്ളത്. യാത്രക്കാർക്ക് മൊബൈൽ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യവും, അഞ്ച് സിസിടിവി ക്യാമാറയുടെ നിരീക്ഷണം, യാത്രക്കാർക്ക് എമർജൻസി അലർട്ട് ബട്ടൻ  ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ബസിൽ ഉണ്ട്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News