കൊച്ചി: തനിക്ക് കുറ്റബോധമില്ലെന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും അഭയ കേസിൽ ജാമ്യം ലഭിച്ച സിസ്റ്റർ സെഫി. ഇവരുടെ ജാമ്യ വ്യവസ്ഥ പ്രകാരം കൊച്ചി സിബിഐ ഓഫീസില്‍ ഹാജരായപ്പോഴായിരുന്നു സിസ്റ്ററിൻറെ പ്രതികരണം. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ വനിതാ ജയിലിലായിരുന്നു സിസ്റ്റർ സെഫി. കഴിഞ്ഞ ദിവസമാണ് അഭയ കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
അഞ്ച് ലക്ഷം രൂപ കോടതിയിൽ കെട്ടി വെക്കുകയും രാജ്യം വിട്ടു പോകാനും പാടില്ലെന്നാണ് ഇവർക്കുള്ള നിർദ്ദേശം. ജാമ്യം ലഭിച്ച ആദ്യ ആറ് മാസവും സമീപത്തെ പോലിസ് സ്റ്റേഷനിൽ ഹാജരാവണം. സംസ്ഥാനം വിടുന്നത് പോലും കോടതിയുടെ അനുമതി ഇല്ലാതെ പാടില്ലെന്നും ജാമ്യ വ്യവസ്ഥയിൽ പറയുന്നുണ്ട്.
ALSO READ: Abhaya Case: അഭയ കേസിൽ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ജാമ്യം
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് കീഴിൽ ജസ്റ്റിസുമാരായ കെ.വിനോദ് ചന്ദ്രൻ, സി.ജയചന്ദ്രൻ എന്നിവരായിരുന്നു പ്രതികളുടെ ജാമ്യാുപേക്ഷ പരിഗണിച്ചത്. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്.
ALSO READ: അഭയ കേസ്: സിസ്റ്റര്‍ സെഫിയുടെ കന്യാചര്‍മം കൃത്രിമ൦!!
തിരുവനന്തപുരം സിബിഐ കോടതി ഇരട്ടജീവപര്യന്തം ശിക്ഷയായിരുന്നു പ്രതികൾക്കും ഇരുവർക്കും നൽകിയത്.എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതിപൂർവ്വമായിരുന്നില്ലെന്നാണ് ജാമ്യ ഹർജിയിൽ പ്രതികൾ ആരോപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...