KSRTC Electric Bus Revenue : കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസിന്റെ വരുമാനക്കണക്ക് പരസ്യമായതില്‍ താഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന് അതൃപ്തി. സംഭവത്തിൽ ഗതാഗത മന്ത്രി ജോയിന്റ് എംഡിയോട് വിശദീകരണം തേടി. റിപ്പോർച്ച് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. തനിക്ക് റിപ്പോര്‍ട്ട് നല്‍കും മുമ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.
മന്ത്രി നേരത്തെ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സർവീസ് നഷ്ടമാണെന്നായിരുന്നു പറഞ്ഞത്. സിപിഎം എതിർപ്പ് അറിയിച്ചപ്പോൾ ഗണേഷ് കുമാർ കണക്ക് കെഎസ്ആർടിസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുറത്ത് വന്ന കണക്ക് പ്രകാരം കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസ് സർവീസ് ലാഭത്തിലാണ് തെളിയുകയും ചെയ്തു.
ALSO READ : Voters List Application: വോട്ടർ പട്ടികയിൽ പേരില്ലേ..? ഇപ്പോൾ തന്നെ അപേക്ഷിക്കാം
ഇലക്ട്രിക് ബസ് സർവീസ് എത്രനാൾ കൊണ്ടുപോകാനാകും എന്ന കാര്യം നിർമാതാക്കൾക്കറിയില്ല തനിക്കും അറിയില്ല. അതാണ് യാഥാർഥ്യം. ഡീസൽ ബസ് വാങ്ങുമ്പോൾ 24 ലക്ഷം രൂപ കൊടുത്താൽ മതി. ഇലക്ട്രിക് ബസിന് ഒരു കോടി രൂപ കൊടുക്കണം. ഈ വിലയ്ക്ക് നാല് ഡീസൽ വണ്ടികൾ വാങ്ങാം. അപ്പോൾ ഇഷ്ടം പോലെ ബസ് കാണും. ചെലവ് പരമാവധി കുറച്ച് വരവ് വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിക്ക് രക്ഷയുള്ളൂ. നിലവിൽ ശമ്പളവും പെൻഷനും കൊടുക്കുന്നതും സർക്കാരാണ്. ചെറിയ ചെറിയ പ്രശ്നങ്ങൾ പരിഹരിക്കാൻ കെഎസ്ആർടിസിയുടെ തനതായ ഫണ്ട് വേണമെന്നായിരുന്നു മന്ത്രി പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.