കുടുംബസമേതം യാത്ര പോകാം; പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ആനവണ്ടിയിലൂടെ വനയാത്ര; മലക്കപ്പാറ ഗവി മാമലക്കണ്ടം സർവീസുകൾ സൂപ്പർഹിറ്റ്!

മലപ്പുറം കാസർകോട് പാലക്കാട് ആലപ്പുഴ കായംകുളം ഡിപ്പോകളിൽ നിന്ന് ആതിരപ്പള്ളിയിലെ മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്

Written by - Zee Malayalam News Desk | Last Updated : Apr 3, 2022, 08:57 PM IST
  • വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി ഇത്തരത്തിൽ സർവീസുകൾ നടത്തുന്നുണ്ട്
  • വനം വകുപ്പും ടൂറിസം പ്രൊമോഷൻ കൗൺസിലുകളുമായി സഹകരിച്ചാണ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നത്
  • മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ജംഗിൾ സഫാരി ട്രിപ്പുകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്
കുടുംബസമേതം യാത്ര പോകാം; പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ആനവണ്ടിയിലൂടെ വനയാത്ര; മലക്കപ്പാറ ഗവി മാമലക്കണ്ടം സർവീസുകൾ സൂപ്പർഹിറ്റ്!

തിരുവനന്തപുരം: വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ സൂപ്പർഹിറ്റ്. മലക്കപ്പാറ, മാമലക്കണ്ടം, മൂന്നാർ ഉൾപ്പടെയുള്ള വനയാത്ര സർവീസുകളാണ് മികച്ച രീതിയിൽ യാത്ര തുടരുന്നത്. വനം വകുപ്പും ടൂറിസം പ്രൊമോഷൻ കൗൺസിലുകളുമായി സഹകരിച്ചാണ് ട്രിപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നത്. മണിക്കൂറുകളോളം പ്രകൃതിഭംഗി ആസ്വദിച്ച് വന സൗന്ദര്യം നുകർന്ന് ആനവണ്ടിയിലൂടെ കൂകിപായാം എന്നുള്ളതാണ് പ്രത്യേകത.

മലപ്പുറം കാസർകോട് പാലക്കാട് ആലപ്പുഴ കായംകുളം ഡിപ്പോകളിൽ നിന്ന് ആതിരപ്പള്ളിയിലെ മലക്കപ്പാറയിലേക്ക് കെഎസ്ആർടിസി സർവീസുകൾ നടത്തുന്നുണ്ട്. കാടിൻ്റെ പ്രകൃതി ഭംഗി ആസ്വദിച്ച് വനപാതയിലൂടെ 60 കിലോ മീറ്ററുകളോളം യാത്ര ചെയ്യാനാകും. ആതിരപ്പള്ളിയിൽ നിന്ന് ചാലക്കുടിയിലെത്തി ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകാം. 

മലക്കപ്പാറയിൽ ട്രിപ്പുകൾ അവസാനിപ്പിച്ച് തിരികെ മടങ്ങും. മലക്കപ്പാറയിൽ നിന്ന് നാലു കിലോമീറ്റർ കഴിഞ്ഞാൽ പിന്നീട് തമിഴ്നാട് അതിർത്തിയാണ്. നിരവധി വിനോദസഞ്ചാരികളാണ് അവധിദിവസങ്ങളിൽ ഉൾപ്പെടെ കുടുംബസമേതം ഇവിടെക്കേത്തുന്നത്. യാത്രക്കാരുടെ എണ്ണം വിലയിരുത്തി പ്രവർത്തി ദിനങ്ങളിലും അവധി ദിനങ്ങളിലും സ്പെഷ്യൽ സർവീസുകളും നടത്തുന്നുണ്ട്.

മാമലക്കണ്ടം വഴി മൂന്നാറിലേക്ക് ജംഗിൾ സഫാരി ട്രിപ്പുകളും കെഎസ്ആർടിസി ഒരുക്കുന്നുണ്ട്. ഇതിന് ആവശ്യക്കാരേറെയാണ്. കോതമംഗലത്ത് നിന്ന് തുടങ്ങുന്ന സർവീസുകൾ മാമലക്കണ്ടം വഴി മൂന്നാറിലെത്തും. മൂന്നാറിൽ നിന്ന് അടിമാലി വഴിയാണ് കോതമംഗലത്തേക്ക് വരുന്നത്. യാത്രക്കാരുടെ എണ്ണം നോക്കിയാണ് സർവീസുകൾ ക്രമീകരിക്കുന്നത്.

വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കും കെഎസ്ആർടിസി ഇത്തരത്തിൽ സർവീസുകൾ നടത്തുന്നുണ്ട്. കാസർകോട് കണ്ണൂർ മലപ്പുറം ഡിപ്പോകളിൽ നിന്ന് വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആനവണ്ടിയെത്തുന്നുണ്ട്. പത്തനംതിട്ടയിലെ ഗവി, ആങ്ങമൂഴി എന്നിവിടങ്ങളിലേക്കും ദിനംപ്രതി കെഎസ്ആർടിസി ബസുകൾ ഓടിക്കുന്നുണ്ട്. 

പത്തനംതിട്ട, കുമളി എന്നിവിടങ്ങളിലാണ് ഇങ്ങനെ എത്തുന്നവരുടെ താമസം. എന്നാൽ, മൂന്നാറിലേക്ക് മാത്രമാണ് നിലവിൽ യാത്രാ നിയന്ത്രണമുള്ളത്. നിരവധി യാത്രക്കാരുമായി എത്തിയാൽ മൂന്നാറിൽ താമസ സൗകര്യം ലഭിക്കുന്നതിന് പരിമിതിയുണ്ട്. നൂറ് പേർക്കുള്ള താമസസൗകര്യം മാത്രമാണ് ഇവിടെയുള്ളത്.

മറ്റൊരു പ്രധാന ആകർഷണം സാഗർറാണി ട്രിപ്പുകളാണ്. മലമടക്കുകളിൽ നിന്ന് തീരദേശ മേഖലകളിലേക്കുള്ളതാണ് ഈ യാത്രകൾ. ജനുവരി, മാർച്ച് മാസങ്ങളിലായി ആരംഭിച്ച യാത്രകൾ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. ഇനി വിഷുവിന് മുന്നോടിയായി ഏപ്രിൽ 14, 15 ദിവസങ്ങളിൽ സർവീസുകൾ നടത്തും. ഈ യാത്രകൾക്കും നിരവധി സഞ്ചാരികളാണ് കുടുംബസമേതമെത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്:  8129562972, www.keralartc.com 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News