Ksrtc Salary : ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് വേണം, സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ

നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടി റദ്ദാക്കുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക,  പുതിയ ബസ്സുകൾ വാങ്ങുക  തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്

Written by - Zee Malayalam News Desk | Last Updated : Feb 11, 2023, 05:27 PM IST
  • അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ സർക്കാർ ബുദ്ധിമുട്ടിലാക്കുകയാണ്
  • ശമ്പളം സമയബന്ധിതമായി കൊടുത്തുതീർക്കാൻ സർക്കാരിനാകുന്നില്ലെന്ന് എം.വിൻസെൻ്റ്
  • നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടി റദ്ദാക്കുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക, പുതിയ ബസ്സുകൾ വാങ്ങുക തുടങ്ങി നിരവധി ആവശ്യങ്ങൾ
Ksrtc Salary : ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് വേണം, സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയിൽ സമരം ശക്തമാക്കി പ്രതിപക്ഷ തൊഴിലാളി സംഘടനകൾ. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനയായ ടിഡിഎഫ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്ത മാർച്ച് മുൻ ഗതാഗത മന്ത്രി വി.എസ് ശിവകുമാർ ഉദ്ഘാടനം ചെയ്തു.

നിയമവിരുദ്ധ സിംഗിൾ ഡ്യൂട്ടി റദ്ദാക്കുക, സ്വിഫ്റ്റ് കമ്പനി പിൻവലിക്കുക,  പുതിയ ബസ്സുകൾ വാങ്ങുക  തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സ്ത്രീകളടക്കം നൂറുകണക്കിന് തൊഴിലാളികൾ മാർച്ചിൽ പങ്കെടുത്തു.  ക്ലിഫ് ഹൗസിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധിച്ചു.

ടിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എം വിൻസെൻ്റ് അധ്യക്ഷത വഹിച്ച മാർച്ച് വി എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ കോടതിയുടെ നിർദ്ദേശം പാലിക്കപ്പെടുന്നില്ല. കോടതിയെ പോലും തെറ്റിദ്ധരിപ്പിക്കുകയാണെന്നും ഗതാഗത മന്ത്രിയാണോ മാനേജ്മെന്റാണോ ഇതിന് പിന്നിലെന്നും വി.എസ് ശിവകുമാർ.

അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ജീവനക്കാരെ സർക്കാർ ബുദ്ധിമുട്ടിലാക്കുകയാണ്. ജീവനക്കാർക്കുള്ള ശമ്പളം സമയബന്ധിതമായി കൊടുത്തുതീർക്കാൻ സർക്കാരിനാകുന്നില്ലെന്ന് എം.വിൻസെൻ്റ്. ഇക്കാര്യത്തിൽ പിണറായി സർക്കാർ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു.ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും സമരം ശക്തമാക്കാനാണ് സംഘടനയുടെ തീരുമാനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News