ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിക്കുന്നില്‍ എം.പിയുടെ വാഹനം അടിച്ചു തകര്‍ത്തു. 

Last Updated : Feb 17, 2018, 09:08 PM IST
ആലപ്പുഴയില്‍ കെ.എസ്.യു - ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാളെ ഉച്ച വരെ ഹര്‍ത്താല്‍

ആലപ്പുഴ: കെ.എസ്.യു - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ആലപ്പുഴ നഗരത്തില്‍ സംഘര്‍ഷം. കല്ലേറിലും ലാത്തിച്ചാര്‍ജിലും പോലീസ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. കൊടിക്കുന്നില്‍ എം.പിയുടെ വാഹനം അടിച്ചു തകര്‍ത്തു. 

അക്രമത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ ഞായറാഴ്ച ഉച്ചവരെ സി.പി.എമ്മും കോണ്‍ഗ്രസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. 

കെ.എസ്.യുവിന്‍റെ സംസ്ഥാന സംഗമത്തിന്‍റെ ഭാഗമായ പ്രകടനത്തിനിടെ സി.പി.എമ്മിന്‍റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിതോരണങ്ങള്‍ നശിപ്പിച്ചുവെന്ന് ആരോപിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യുവിന്‍റെ കൊടിതോരണങ്ങള്‍ നശിപ്പിച്ചു. ഇതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. ഇരുവിഭാഗങ്ങളും ചേരി തിരിഞ്ഞ് കല്ലെറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസിന് നേരെയും പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. 

Trending News