കാട്ടാനകളെ തുരത്താൻ കുങ്കികൾ; ദൗത്യം തുടരുന്നു

പാലപ്പിള്ളി തോട്ടം മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെയാണ് വയനാട്ടിൽ നിന്നും കുങ്കിയെ എത്തിച്ചത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 07:57 AM IST
  • കഴിഞ്ഞ ദിവസം കുങ്കിയാനകൾ രണ്ട് കാട്ടാനകളെ തോട്ടം മേഖലയിൽ നിന്നും ഓടിച്ചിരുന്നു
  • കുങ്കികൾ പാലപ്പിള്ളി മേഖലയിൽ ഒരു മാസം തുടരും
  • കാട്ടാനകളെ കാട് കയറ്റിവിടാനാണ് വനം വകുപ്പ് അധികൃതർ ശ്രമിക്കുന്നത്
കാട്ടാനകളെ തുരത്താൻ കുങ്കികൾ; ദൗത്യം തുടരുന്നു

തൃശ്ശൂർ: പാലപ്പിള്ളിയിൽ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്നദൗത്യം തുടരുകയാണ്. കഴിഞ്ഞ ദിവസം കുങ്കിയാനകൾ രണ്ട് കാട്ടാനകളെ തോട്ടം മേഖലയിൽ നിന്നും ഓടിക്കുന്ന ദൃശ്യങ്ങൾ  പുറത്ത് വന്നിരുന്നു. കുങ്കികൾ പാലപ്പിള്ളി മേഖലയിൽ ഒരു മാസം തുടരും.

പാലപ്പിള്ളി തോട്ടം മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായതോടെയാണ് വയനാട്ടിൽ നിന്നും ഭരത് , വിക്രം എന്നീ രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചത്. ഇവരെ ഉപയോഗിച്ച് ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകളെ കാട് കയറ്റിവിടാനാണ് വനം വകുപ്പ് അധികൃതർ പരിശ്രമിക്കുന്നത്. 

ഇത്തരത്തിൽ കഴിഞ്ഞ ദിവസം ചക്കിപ്പറമ്പിൽ നിന്നും മുക്കടാംകുത്ത് ഭാഗത്തേക്ക് കുങ്കിയാനകൾ കാട്ടാനകളെ തുരത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പാപ്പാന്മാരുടെ നിർദ്ദേശപ്രകാരം കുങ്കികൾ കാട്ടാനകളെ ഓടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. സമാനമായി എലിക്കോട് ഭാഗത്ത് കുങ്കിയാനകൾ കാട്ടാനകളെ 2 കിലോമീറ്ററോളം ഓടിച്ച് വനത്തിലേക്ക് കയറ്റിയിരുന്നു.

അതേസമയം വെള്ളിക്കുളങ്ങര റേഞ്ചിന് കീഴിലെ പ്രദേശങ്ങളിലും വലിയ കാട്ടാനകൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്. കാരികുളം സീൽ ഫാക്ടറിയുടെ സമീപത്താണ് ആനകൾ തമ്പടിച്ചിരിക്കുന്നത്. പാലപ്പിളളിയിലെ ദൗത്യത്തിന് ശേഷം ഈ മേഖലയിലേക്കും കുങ്കിയാനകളെ കൊണ്ടുപോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News