Kurup | കുറുപ്പിന് ഉജ്ജ്വല സ്വീകരണം; ബുക്കിങ് ആരംഭിച്ച് അൽപ്പസമയത്തിനകം ഹൗസ്ഫുൾ

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമേ തിയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ

Written by - Zee Malayalam News Desk | Last Updated : Nov 12, 2021, 09:41 AM IST
  • പിടികിട്ടാപ്പുള്ളിയായ സുകുമാര കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്
  • ദുൽഖറിന് പുറമേ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്
  • ചിത്രം തുടക്കം മുതൽ തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നു
  • ഇന്ത്യയിലും വിദേശത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക
Kurup | കുറുപ്പിന് ഉജ്ജ്വല സ്വീകരണം; ബുക്കിങ് ആരംഭിച്ച് അൽപ്പസമയത്തിനകം ഹൗസ്ഫുൾ

തിരുവനന്തപുരം: ദുൽഖർ സൽമാൻ (Dulquer Salmaan) നായകനായ കുറുപ്പ് ചിത്രത്തിന് വൻ സ്വീകരണം. ബുക്കിങ് ആരംഭിച്ച് അൽപ്പസമയത്തിനകം തന്നെ ഹൗസ്ഫുൾ ആയി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 50 ശതമാനം ആളുകൾക്ക് മാത്രമേ തിയേറ്ററുകളിൽ പ്രവേശനം അനുവദിച്ചിട്ടുള്ളൂ.

പിടികിട്ടാപ്പുള്ളിയായ സുകുമാര കുറിപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ദുൽഖറിന് പുറമേ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, മായാ മേനോൻ, വിജയരാഘവന‍്, സണ്ണി വെയ്ൻ, സൈജു  കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ALSO READ: Kurup : "ഞാൻ എന്തായാലും ജയിലിൽ പോകില്ല" കുറുപ്പിന്റെ ട്രയലർ പുറത്തിറങ്ങി

കുപ്രസിദ്ധ കുറ്റവാളിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം തുടക്കം മുതൽ തന്നെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇന്ത്യയിലും വിദേശത്തുമായി 1500 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുക. കേരളത്തിൽ മാത്രം 450ൽ അധികം കേന്ദ്രങ്ങളിൽ ചിത്രം റിലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News