Kuthiran tunnel | കുതിരാനിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം; ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ​​ഗതാ​ഗതക്കുരുക്ക് രൂക്ഷമായത്.

Written by - Zee Malayalam News Desk | Last Updated : Nov 28, 2021, 09:19 AM IST
  • വൈകിട്ട് നാല് മണി മുതൽ എട്ട് മണിവരെ ചരക്ക് വാഹനങ്ങളുടെ ​ഗതാ​ഗതം നിയന്ത്രിക്കാനാണ് ആലോചന
  • രണ്ടാം തുരങ്കം അടുത്ത വർഷം ആദ്യത്തോടെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി
  • രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്
  • ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്
Kuthiran tunnel | കുതിരാനിൽ ​ഗതാ​ഗതക്കുരുക്ക് രൂക്ഷം; ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന

തൃശൂര്‍: കുതിരാനിൽ (Kuthiran) നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ​ഗ​താ​ഗതക്കുരുക്ക് രൂക്ഷം. ഈ സാഹചര്യത്തിൽ ചരക്ക് വാഹനങ്ങൾക്ക് (Goods vehicles) നിയന്ത്രണം ഏർപ്പെടുത്തിയേക്കും. കുതിരാനിലെ രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമാണത്തിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് ​​ഗതാ​ഗതക്കുരുക്ക് രൂക്ഷമായത്.

ചരക്ക് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തൃശ്ശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലെ കളക്ടർമാർ യോഗം ചേർന്ന് ഉടൻ തീരുമാനമെടുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. വൈകിട്ട് നാല് മണി മുതൽ എട്ട് മണിവരെ ചരക്ക് വാഹനങ്ങളുടെ ​ഗതാ​ഗതം നിയന്ത്രിക്കാനാണ് ആലോചന. രണ്ടാം തുരങ്കം അടുത്ത വർഷം ആദ്യത്തോടെ തുറക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ: Kuthiran Tunnel:കുതിരാൻ തുരങ്കം തുറന്നു,അറിയിച്ചില്ലെന്ന് കേരളം

രണ്ടാം തുരങ്കത്തിലേക്കുള്ള റോഡ് നിർമ്മിക്കാൻ പാലക്കാട് ഭാഗത്തേക്ക് വാഹനങ്ങൾ പോകുന്ന റോഡ് പൊളിച്ചു നീക്കേണ്ടതുണ്ട്. ഇതിനായാണ് ഒരു തുരങ്കത്തിലൂടെ തന്നെ രണ്ട് ഭാഗത്തേക്കും വാഹനങ്ങൾ കടത്തി വിടുന്നത്. ഇതിന്റെ ട്രയൽ റൺ നടത്തിയപ്പോൾ രൂക്ഷമായ ​ഗതാ​ഗതക്കുരുക്കാണ് ഉണ്ടായത്. ട്രയൽ റൺ നടത്തിയ മൂന്ന് ദിവസവും മണിക്കൂറുകൾ നീണ്ട ​ഗതാ​ഗതക്കുരുക്ക് ഉണ്ടായി.

ഭാരമേറിയ വാഹനങ്ങൾ വഴുക്കുംപാറയിൽ നിന്ന് കയറ്റം കയറി തുരങ്കമെടുക്കാൻ എടുക്കുന്ന സമയം കൊണ്ടാണ് കുരുക്ക് രൂക്ഷമാകുന്നത്.മൂന്ന് വഴിയിലൂടെ വരുന്ന വാഹനങ്ങൾ ഒറ്റ വരിയിലേക്ക് വരുമ്പോഴാണ് പ്രശ്നം. പ്രത്യേക പൊലീസ് കൺട്രോൾ റൂമിന്റെ നേതൃത്ത്വത്തിലാണ് ഇപ്പോൾ ഗതാഗത നിയന്ത്രണമെങ്കിലും ഇത് ഫലപ്രദമല്ല.

ALSO READ: Kuthiran Accident: ലോറി മറിഞ്ഞത് 40 അടി താഴ്ചയിൽ,ഒരാൾ മരിച്ചു,തുരങ്കം തുറക്കാത്തതിൽ പ്രതിഷേധം

പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളും തൃശൂർ ഭാഗത്തേക്കുള്ള വാഹങ്ങളും ഒന്നാം തുരങ്കത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ വൈകുന്നേരത്തോടെ ട്രക്കുകൾ പോലുള്ള വലിയ വാഹനങ്ങൾ എത്തുന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമാണ്. മൂന്ന് മാസത്തോളമെങ്കിലും ​ഗതാ​ഗത നിയന്ത്രണം തുടരും. അടുത്ത മാർച്ച് മാസത്തോടെ ദേശീയ പാത പൂർണമായും ഗതാഗത യോഗ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. രണ്ടാം തുരങ്കം ജനുവരിയിൽ തുറക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News