കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഒന്നാം പ്രതി; അന്വേഷണ സംഘത്തെ മാറ്റി

  

Last Updated : Jan 19, 2018, 11:27 AM IST
കായല്‍ കയ്യേറ്റം: തോമസ് ചാണ്ടി ഒന്നാം പ്രതി; അന്വേഷണ സംഘത്തെ മാറ്റി

തിരുവനന്തപുരം: ആലപ്പുഴയിലെ ലേക് പാലസ് റിസോർട്ടിലേക്കു റോഡു നിർമ്മിക്കാൻ വയൽ നികത്തിയെന്ന കേസിൽ മുൻമന്ത്രി തോമസ് ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു.

എന്നാൽ, കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപു തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന വിജിലൻസ് സംഘത്തെ ഡയറക്ടർ ലോക്നാഥ് ബെഹ്റ മാറ്റി. അന്വേഷണം വിജിലൻസ് തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റിനെ ഏൽപിച്ചു.  മതിയായ കാരണങ്ങൾ ഇല്ലാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റരുതെന്ന കോടതി വിധികൾ നിലവിലുണ്ട്.  അതു പാലിക്കാതെയാണു തോമസ് ചാണ്ടി കേസിലെ അന്വേഷണ സംഘത്തെ ഒന്നാകെ മാറ്റിയത്. വിജിലൻസ് റേഞ്ച് എസ്പി എം.ജോൺസൺ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം അഴിമതി നിരോധന നിയമപ്രകാരമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കാൻ നേരത്തേ ഡയറക്ടർക്കു ശുപാർശ നൽകിയത്.  നെൽവയൽ നീർത്തട സംരക്ഷണ നിയമം ലംഘിച്ചാണു വയൽ നികത്തി റിസോർട്ടിലേക്കു റോഡ് നിർമിച്ചതെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Trending News