Kottayam : കോട്ടയത്ത് (Kottayam) 33 ഇടങ്ങളിൽ മണ്ണിടിച്ചിലിന് (Landslide) സാധ്യതയുണ്ടെന്ന് അറിയിപ്പ്. അതിനാൽ തന്നെ കനത്ത ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. കൂട്ടിക്കൽ (Koottikkal) , തീക്കോയി മേഖലയിലുള്ള പ്രദേശങ്ങളിലാണ് പ്രധാനമായും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്. കൂട്ടിക്കലിൽ മാത്രം ഏകദേശം 11 ഇടങ്ങളിലാണ് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
മണ്ണിടിച്ചിലിന് സാധ്യയുണ്ടെന്ന് അറിയിച്ചിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഉടൻ മറ്റും.ഇത് കൂടാതെ മുണ്ടക്കയം, കൂട്ടിക്കൽ ഭാഗങ്ങളിൽ തമായ്ക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള മേഖലകളിൽ ഇപ്പോൾ ഉള്ള ജനങ്ങളെ ഉടൻ തന്നെ ക്യാമ്പുകളിലേക്ക് മാറ്റുമെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: Kuttanad Waterlevel: ജലനിരപ്പ് കുറയുന്നു, ജാഗ്രത തുടർന്ന് കുട്ടനാട് അപ്പർ കുട്ടനാട് മേഖല
ഈ മേഖലകളിലുള്ള ജനങ്ങൾ സ്വമേധയാ സ്ഥലത്ത് നിന്ന് മാറാൻ തയാറായില്ലെങ്കിൽ ബലമായി ദുരിതാശ്വാസ ക്യാമ്പുകളിൽ ഇവരെ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. അതേസമയം ഈ പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റാൻ കെഎസ്ആർടിസിബസിന്റെ സ്വകര്യം ഒരുക്കുമെന്നും അറിയിച്ചു. ഏതാ അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് കോട്ടയം ജില്ലാ കളക്ടർ അറിയിച്ചു.
ALSO READ: Kerala Rain: മഴക്കെടുതിയിൽ സംസ്ഥാനത്ത് 200 കോടിയുടെ കൃഷിനാശമെന്ന് പി.പ്രസാദ്
അതേസമയം, കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കുറയുന്നുണ്ട്. നദീ തീരങ്ങളോട് ചേർന്ന വീയപുരം, തലവടി പ്രദേശങ്ങളിൽ മാത്രമാണ് വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുന്നത്. അതേസമയം മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ജാഗ്രത തുടരാനാണ് തന്നെയാണ് തീരുമാനം.
അപ്പർ കുട്ടനാടിന്‍റെ പടിഞ്ഞാറൻ മേഖലകളിലാണ് വെള്ളക്കെട്ട് ഇപ്പോഴുമുള്ളത്. കക്കി, പമ്പ അണക്കെട്ടുകൾ തുറന്നുവിട്ടതോടെ, അധികമായി ഒഴുകിയെത്തിയ വെള്ളെം ചെറിയ തോതിൽ ജലനിരപ്പ് ഉയത്തി. എന്നാൽ തോട്ടപ്പള്ളി സ്പിൽവേ, തണ്ണീർമുക്കം ബണ്ട്, അന്ധകാരനഴി എന്നിവിടങ്ങളിലൂടെ പരമാവധി വെള്ളം കടലിലേക്ക് ഒഴുകി മാറുന്നുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.
പത്തനംതിട്ട ജില്ലയിലെ അണക്കെട്ടുകളിലെ വെള്ളം തുറന്ന് വിട്ടെങ്കിലും നദികളിൽ കാര്യമായി ജലനിരപ്പുയർന്നിരുന്നില്ല. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതും ആശ്വാസം നൽകുന്നുണ്ട്. എന്നാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ തുടരണമെന്നാണ് നിർദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...