Kerala News: മന്ത്രിക്കൊപ്പം നാടും കൈകോർത്തേപ്പാൾ ലതക്കും മക്കൾക്കും മണ്ണും വീടും സ്വന്തമായി

Latha Get New Home:  ലത മക്കളെ വളർത്തുന്നത് ഓട്ടോ ഓടിച്ചാണ്.

Written by - Zee Malayalam News Desk | Last Updated : Jun 11, 2023, 05:38 PM IST
  • പഴകുറ്റി ജങ്ഷനിൽ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് ലത മക്കളെ വളർത്തുന്നത്.
  • ഭർത്താവ് ശ്രീകുമാർ കൂലിപ്പണിക്കാരനായിരുന്നു. അഞ്ച് വർഷം മുമ്പ് മരിച്ചു.
 Kerala News: മന്ത്രിക്കൊപ്പം നാടും കൈകോർത്തേപ്പാൾ ലതക്കും മക്കൾക്കും മണ്ണും വീടും സ്വന്തമായി

നെടുമങ്ങാട്: സ്വന്തം മണ്ണിൽ സുരക്ഷിതത്വമുള്ള ഒരു വീട്. സംസാരശേഷി ഇല്ലാത്ത മകൾക്കും കേൾവി ശക്തിയില്ലാത്ത മകനും ഉറപ്പുള്ള സംരക്ഷണം. വാളിക്കോട് വാടക വീട്ടിലെ ഇല്ലായ്മകൾക്കു നടുവിൽ ലതയുടെ ജീവിതാഭിലാഷം ഒടുവിൽ പൂവണിഞ്ഞു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജിആർ അനിൽ മുൻകൈ എടുത്ത് നെടുമങ്ങാട് നഗരസഭയിലെ കൊപ്പം തോട്ടുമുക്കിൽ വിലയാധാരമായി വാങ്ങിയ 5 സെന്റ് സ്ഥലത്ത് സുമനസുകളുടെ സഹായത്തോടെ പണി പൂർത്തിയായ വീട്ടിൽ ഇന്ന് (ഞായർ) രാവിലെ ലതയും മക്കളും നിറഞ്ഞ മനസോടെ ഗൃഹപ്രവേശം നടത്തി.

പഴകുറ്റി ജങ്ഷനിൽ വാടകയ്ക്ക് എടുത്ത ഓട്ടോ ഓടിച്ചാണ് ലത മക്കളെ വളർത്തുന്നത്. ഭർത്താവ് ശ്രീകുമാർ കൂലിപ്പണിക്കാരനായിരുന്നു. അഞ്ച് വർഷം മുമ്പ് മരിച്ചു. അതിനു ശേഷമാണ് ഉപജീവനത്തിനായി ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞത്. ബധിരനായ മകൻ വിഷ്ണു ഐടിഐയിലും മൂകയായ മകൾ ലക്ഷ്മി എഞ്ചിനീയറിങിനും പഠിക്കുന്നു. വൃദ്ധ മാതാപിതാക്കളുടെ സംരക്ഷണവും ലതയുടെ ചുമലിലാണ്. ജീവിത പ്രാരാബ്ദങ്ങൾക്കു നടുവിൽ റേഷൻ കാർഡ് ബിപിഎൽ ആക്കുന്നതിനു വേണ്ടിയാണ് ഭക്ഷ്യ മന്ത്രിയെ സമീപിച്ചത്. മക്കളുടെ പഠനം പോലും വഴിമുട്ടിയ അവസ്ഥയാണെന്ന് ലത മന്ത്രിയെ ധരിപ്പിച്ചു.

ALSO READ: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഒന്നരവയസുകാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

റേഷൻ കാർഡ് ബിപിഎല്ലാക്കിയതിനു പുറമേ മകളുടെ ഹോസ്റ്റൽ ഫീസും ഒരു സ്മാർട്ട് ഫോണും കൊടുത്താണ് മന്ത്രി ലതയെ മടക്കിയയച്ചത്.പിന്നാലെ, പ്രദേശത്തെ പൊതുപ്രവർത്തകരെ ബന്ധപ്പെട്ട് വനിതാ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും വസ്തു വാങ്ങി വീട് നിർമ്മിച്ചു കൊടുക്കാൻ മുൻകൈ എടുക്കുകയായിരുന്നു. മന്ത്രിയോടൊപ്പം നാട് കൈകോർത്തപ്പോൾ ലതയുടെയും മക്കളുടെയും ജീവിത സ്വപ്നം ഒന്നര വർഷത്തിനുള്ളിൽ യാഥാർത്ഥ്യമായി. സമൂഹത്തിൽ ആലംബഹീനരായ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ ജനകീയമായ ഇടപെടലിലൂടെ പരിഹരിക്കാനാവുമെന്നതിന് ഉദാഹരണമാണ് തന്റെ കുടുംബത്തിനു ലഭിച്ച കരുതലെന്നും  അതിനു വേണ്ടി മുൻകൈ എടുത്ത മന്ത്രിയോട് നന്ദി രേഖപ്പെടുത്തുന്നതായും ലത പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News