Letter Controversy: നഗരസഭ കത്ത് വിവാദം; അഞ്ച് ഹാർഡ് ഡിസ്‌ക്കുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു, അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു

Corporation Letter Controversy: ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 31, 2022, 01:44 PM IST
  • അഞ്ച് ഹാർഡ് ഡിസ്‌ക്കുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു
  • മേയറുടെ ഓഫീസിലെ ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്ക്കുകളാണ് പിടിച്ചെടുത്തത്
  • ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു
  • ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്
Letter Controversy: നഗരസഭ കത്ത് വിവാദം; അഞ്ച് ഹാർഡ് ഡിസ്‌ക്കുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു, അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തിൽ അഞ്ച് ഹാർഡ് ഡിസ്‌ക്കുകൾ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തു. മേയറുടെ ഓഫീസിലെ ഉൾപ്പെടെയുള്ള ഹാർഡ് ഡിസ്ക്കുകളാണ് പിടിച്ചെടുത്തത്. ഡി ആർ അനിലിന്റെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. ഹാർഡ് ഡിസ്ക്കുകളും ഫോണും ഫോറൻസിക് പരിശോധനക്ക് അയച്ചതായാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്.

ന​ഗരസഭ കത്ത് വിവാദത്തിൽ അന്വേഷണം അതിന്റെ രീതിയിൽ നടക്കട്ടെയെന്ന് സി പി എം നേതാവും സ്ഥിരം സമിതി അധ്യക്ഷനുമായ ഡി ആർ അനിൽ പറ‍ഞ്ഞു. ഫോൺ അന്വേഷണത്തിന്റെ ഭാഗമായി കൊടുത്തിട്ട് ഒരാഴ്ച കഴിഞ്ഞുവെന്നും അനിൽ വ്യക്തമാക്കി. നിങ്ങൾ ഇപ്പോൾ ആണോ അറിഞ്ഞതെന്ന് മാധ്യമ പ്രവർത്തകരോട് ഡി ആർ അനിലിന്റെ ചോദ്യം. ഫോൺ പിടിച്ചെടുത്തത് അന്വേഷണത്തിന്റെ ഭാഗമായാണ്. പാർട്ടി തന്നെ കയ്യൊഴിഞ്ഞിട്ടില്ല. പാർട്ടി മാറി നിൽക്കാൻ പറഞ്ഞാൽ മാറി നിൽക്കും. അതിൽ സന്തോഷം. കൗൺസിലറായി ഇവിടെ തന്നെ ഉണ്ടാകുമെന്നും അനിൽ പറഞ്ഞു.

ALSO READ: Letter Controversy: നഗരസഭ കത്ത് വിവാദം; ഡി ആർ അനിൽ രാജിവയ്ക്കും

തിരുവന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ നിയമന ശുപാർശയുമായുള്ള കത്ത് പുറത്ത് വന്നതിന് പിന്നാലെയാണ് ഡി ആർ അനിൽ നൽകിയ കത്തും പുറത്ത് വന്നത്. എസ് എ ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള  കത്തായിരുന്നു അനിലിന്റെ പേരിൽ പുറത്ത് വന്നത്. ആ കത്ത് താൻ തയ്യാറാക്കിയിരുന്നുവെന്നും ഓഫീസിൽ തയ്യാറാക്കിയ കത്ത് എങ്ങനെ പുറത്ത് പോയെന്ന് അറിയില്ലെന്നും അനിലിന്റെ മൊഴിയിലുണ്ടായിരുന്നു.

എസ് എ ടി ആശുപത്രിയിലെ നിയമനത്തിനായി തയ്യാറാക്കിയ കത്ത്  പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നുവെന്നാണ് അനിലിന്റെ വിശദീകരണം. വിവാദ കത്തിൽ ക്രൈംബ്രാഞ്ചിന് പിന്നാലെ വിജിലൻസും മേയറുടെ ഓഫീസിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. കോർപ്പറേഷൻ ഓഫീസിലെ ക്ലർക്കുമാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News