Kerala Assembly Election 2021 Live: അവസാനഘട്ട പ്രചാരണ ചൂടിൽ കേരളം; ആവേശം കൂട്ടാൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തും

പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണ ചൂടിലാണ് കേരളം. പ്രചാരണം അവസാനിക്കാൻ  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വിജയം ഉറപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കുകയാണ് മൂന്ന് മുന്നണികളും.

Written by - Zee Malayalam News Desk | Last Updated : Apr 3, 2021, 05:30 PM IST
Live Blog

പരസ്യ പ്രചാരണം നാളെ അവസാനിക്കാനിരിക്കെ അവസാനഘട്ട പ്രചാരണ ചൂടിലാണ് കേരളം. പ്രചാരണം അവസാനിക്കാൻ  ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കേരളത്തിൽ വിജയം ഉറപ്പിക്കാനുള്ള എല്ലാ സാധ്യതകളും ഉറപ്പാക്കുകയാണ് മൂന്ന് മുന്നണികളും.

പ്രചാരണത്തിന് ആവേശം കൂട്ടാൻ അമിത് ഷാ ഇന്ന് കേരളത്തിലെത്തി സുൽത്താൻ ബത്തേരി, കോഴിക്കോട്, ചേർത്തല എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളികളാകും. ഭരണപക്ഷത്തിന് എതിരെയുള്ള ആരോപണങ്ങൾ പ്രതിപക്ഷം പ്രചാരണ ആയുധമാക്കുമ്പോൾ ജനങ്ങൾ കൂടെ നിൽക്കുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം.

3 April, 2021

  • 17:30 PM

    അരൂർ  നിയോജക മണ്ഡലത്തിൽ വെബ്‌കാസ്റ്റിങ് സാധ്യതകൾ പരിശോധിക്കാൻ ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി. ഷാനിമോൾ ഉസ്മാന്റെ ഹർജിയെ തുടർന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. സ്വന്തം ചിലവിൽ വെബ് കാസ്റ്റിംഗ്‌ നടത്താനും തയ്യാറാണെന്ന് ഷാനിമോൾ ഉസ്മാൻ അറിയിച്ചിരുന്നു.

  • 14:30 PM

    കേരളത്തിൽ സിപിഎം ബിജെപി സഖ്യമുണ്ടെന്ന് ആരോപിച്ച് കൊണ്ട് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി ഇന്ന് രംഗത്തെത്തി. ഈ കൂട്ടുകെട്ട് മൂലമാണ് പ്രധാനമന്തി മോദി ഒരിക്കൽ പോലും സിപിഎം മുക്ത ഭാരതം എന്ന് പറയാത്തതെന്നും എപ്പോഴും കോൺഗ്രസ് മുക്ത ഭാരതമെന്നതിന് ഊന്നൽ കൊടുക്കുന്നതെന്നും കൊയിലാണ്ടിയിൽ പറഞ്ഞു.

  • 13:30 PM

    ആറന്മുളയിലെ എൽഡിഎഫ് സ്ഥാനാർഥി വീണ ജോർജിന് വാഹനാപകടത്തിൽ പരിക്കേറ്റു. പ്രചാരണത്തിനിടയിൽ സ്ഥാനാർഥി സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. നേരിയ തോതിൽ പരിക്കേറ്റ സ്ഥാനാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • 12:15 PM

    ബിജെപിക്ക് വളരാൻ സാധിക്കുന്ന മണ്ണല്ല കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷമായ സമൂഹം ബിജെപിയെ ഇവിടെ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതുമാത്രമല്ല ബിജെപിയുടെ ഏക സീറ്റായ നേമം തിരിച്ച് പിടിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Trending News