Death: ബിജെപി പ്രാദേശിക നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

Local BJP leader found dead: കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്ന കൃഷ്ണ എന്ന ഹോട്ടലിന്റെ ഉടമയാണ് അഭിലാഷ്. 

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 09:03 AM IST
  • അഭിലാഷ് (43) എന്നയാളെയാണ് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
  • അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
  • പത്തനംതിട്ട ജില്ലയിലെ കോന്നിയിലാണ് സംഭവം.
Death: ബിജെപി പ്രാദേശിക നേതാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട: ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് (43) എന്നയാളെയാണ് വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട കോന്നിയിലാണ് സംഭവം.  

കോന്നി റിപ്പബ്ലിക്കൽ സ്കൂളിന് സമീപത്ത് പ്രവർത്തിക്കുന്ന കൃഷ്ണ എന്ന ഹോട്ടലിന്റെ ഉടമയായ അഭിലാഷ് ബിജെപി പ്രാദേശിക നേതാവ് കൂടിയാണ്. സംഭവത്തിൽ പേലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. 

കോന്നി ഡിവൈഎസ്പി രാജപ്പൻ റാവുത്തരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിച്ചു വരികയാണ്.

ALSO READ: കാറിനടിയിൽ കിടന്ന ബാ​ഗിൽ കഞ്ചാവ്; പോലീസ് ഉണ്ടെന്നറിഞ്ഞ് ഒളിപ്പിച്ചതെന്ന് സംശയം

വയോധികയെ വീടുകയറി ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസ്; പ്രതിയുമായി തെളിവെടുപ്പ് നടത്തി

വയോധികയെ വീടുകയറി ആക്രമിച്ച് സ്വർണാഭരണം കവർന്ന കേസിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പത്തിയൂർ ഏവൂർ തെക്കുംമുറിയിൽ ശ്രീകൃഷ്ണ ഭവനിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാധമ്മ പിള്ളയെ (73) ആക്രമിച്ച് ഒമ്പത് പവൻ കവർന്ന കേസിൽ കായംകുളം ചേപ്പാട് മുട്ടം തേലശേരിൽ തെക്കതിൽ വീട്ടിൽ ബിജികുമാർ (49)  ആണ് കരീലകുളങ്ങര പോലീസിന്റെ പിടിയിലായത്.  

ജൂലൈ 28 ന് ഉച്ചക്ക് 12.30 ഓടെ വീടിനുള്ളിൽ കയറി പതിയിരുന്ന പ്രതി വയോധികയെ ദേഹോപദ്രവം ചെയ്ത് കീഴ്പെടുത്തിയ ശേഷം മാലയും നാല് വളകളും കവർന്നെടുക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് പ്രതി. മുൻപ് കുവൈറ്റിൽ അമേരിക്കൻ ആർമി ബേസിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നയാളാണ്. 2023 മെയ് മാസം ചേപ്പാട് തെക്കേവീട്ടിൽ കുസുമം എന്ന വയോധികയെ ആക്രമിച്ചു ഒന്നരപ്പവൻ സ്വർണമാല കവർന്ന കേസിലും ഇയാൾ പ്രതിയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News