കണ്ണൂര്: പ്രാദേശിക ബോഡി ഉപതെരഞ്ഞെടുപ്പ് ഫലം: സംസ്ഥാനത്തെ 9 ജില്ലകളിലെ 15 തദ്ദേശ വാര്ഡുകളില് കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. രാവിലെ പത്ത് മണിക്കാണ് വോട്ടെണ്ണൽ. 11 പഞ്ചായത്ത് വാർഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാർഡിലും മൂന്ന് നഗരസഭാ വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
ഉപതെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് 79.73ശതമാനം വോട്ടാണ്. 1185 വോട്ടര്‍മാരുടെ വാര്‍ഡില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. ഈഴവ, ആദിവാസി വിഭാഗങ്ങളിലെ വോട്ട് ഏങ്ങോട്ട് വീഴുമെന്നത് ഫലത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
Also Read: Aaralam By Election : കണ്ണൂർ ആറളം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നാളെ നടക്കും
കേരളം ഉറ്റുനോക്കുന്നത് കണ്ണൂര്‍ ആറളം (Aaralam) പഞ്ചായത്തിലെ ഫലമാണ്. ഒറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ എല്‍ഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ എല്‍ഡിഎഫ് അംഗം മരിച്ചതിനെ തുടര്‍ന്നാണ് ആറളത്ത് തിരഞ്ഞെടുപ്പ് നടന്നത്. ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചടക്കാന്‍ യുഡിഎഫും നടത്തിയ മത്സരത്തിൽ വാശിയേറിയ പ്രചാരണമാണ് വാര്‍ഡില്‍ നടന്നത്.
വീർപ്പാട് വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായി വിജയിച്ച ബേബി ജോൺ പൈനാപ്പള്ളിയുടെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പതിനേഴ് വാർഡുള്ള പഞ്ചായത്തിൽ നിലവിലുള്ള ഇരുമുന്നണിക്കും എട്ട് വീതം അംഗങ്ങളുണ്ട്. ആറ് മാസത്തെ പഞ്ചായത്ത് ഭരണ നേട്ടവും സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങളും ആയുധമാക്കിയാണ് എൽഡിഎഫ് തിരഞ്ഞെടുക്കുന്നത് നേരിട്ടത്.
ഇതുകൂടി വായിക്കുക: അത്തം പിറന്നു .. തിരുവോണത്തിന് ഇനി പത്തു ദിവസം
എന്നാൽ കഴിഞ്ഞ തവണ വെറും എട്ട് വോട്ടിന് കൈവിട്ട വാർഡിൽ രണ്ടും കൽപ്പിക്കുന്നു യുഡിഎഫ് ഇറങ്ങിയത്. ബേബി ജോണിനോട് പരാജയപ്പെട്ട സുരേന്ദ്രൻ തന്നെയായിരുന്നു ഈ സമയവും സ്ഥാനാർത്ഥിയും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 33 വോട്ടാണ് ബിജെപിക്ക് കിട്ടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക് ... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ വാർത്തകൾ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ ...